
ഗൂഗിള്‍ പിക്സല്‍ 4എ സ്മാര്‍ട്ഫോണ്‍ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിപ്പോർട്ട് അനുസരിച്ച് 349 ഡോളറിലാണ് ( 6ജിബി + 128 ജിബി) വില ആരംഭിക്കുന്നത്. പിക്സല്‍ 4എ ഒക്ടോബറിലാണ് ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ വില പുറത്തിറക്കുന്നതിനോടനുബന്ധിച്ചാണ് വെളിപ്പെടുത്തുകയെന്നും ഫ്ളിപ്കാര്‍ട്ടിലാണ് ഫോണ്‍ വില്പനയ്ക്കെത്തുകയെന്നും ആണ് സൂചന.
'ജസ്റ്റ് ബ്ലാക്ക്' നിറത്തിലാണ് ഫോൺ പുറത്തിറങ്ങുക. 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയുള്ള ഈ സ്മാര്‍ട്ട്ഫോണിന്. 18W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന ഫോണില്‍ 3140mAh ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണില്‍ ഉള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ജി മൊബൈല്‍ പ്ലാറ്റ്ഫോമില്‍ ആണ് ഫോൺ പ്രവര്‍ത്തിക്കുന്നത്. ഫോണില്‍ ഉപകരണ സുരക്ഷയ്ക്കായി ടൈറ്റന് എം സെക്യൂരിറ്റി മൊഡ്യൂള്‍, 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയു്മുണ്ട്.
പിക്സല്‍ 4എ ഫോണ്‍ അമേരിക്കയില്‍ ഗൂഗിള്‍ സ്റ്റോറിലും ഗൂഗിള്‍ ഫൈ വെബ്സൈറ്റിലും ഓര്‍ഡര്‍ ചെയ്യാം. ഓഗസ്റ്റ് 20 ന് ബെസ്റ്റ് ബൈ.കോം, ഗൂഗിള്‍ സ്റ്റോര്‍, ആമസോണ്‍ എന്നിവയിലൂടെയും അതുപോലെ ഗൂഗിള്‍ ഫൈ, യുഎസ് സെല്ലുലാര്‍, വെറൈസണ്‍ എന്നിവയുള്‍പ്പെടെയുള്ള സേവനദാതാക്കളിലൂടെയും ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ ഫോണിലും പിക്സല്‍ 3, 3 എ, പിക്സല്‍ 4 എന്നീ ഫോണുകളില്‍ ഉപയോഗിച്ച സോണിയുടെ 12 എംപി ഐഎംഎക്സ് 363 സെന്‍സറിന്റെ അതേ ക്യാമറ മൊഡ്യൂളാണ് ലഭിക്കുന്നത്. റിയര്‍ ക്യാമറയിൽ പോര്‍ട്രെയിറ്റ് മോഡ്, എച്ച്ഡിആര്‍, ഡ്യുവല്‍ എക്സ്പോഷര്‍ കണ്ട്രോള്, ടോപ്പ് ഷോട്ട്, ആസ്ട്രോഫോട്ടോഗ്രഫി കഴിവുകളോടെയുള്ള നൈറ്റ് സൈറ്റ്, ഫ്യൂസ്ഡ് വീഡിയോ സ്റ്റെബിലൈസേഷന്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവ ഉണ്ട്. ഫോണിന് മുന്‍വശത്ത് 8 എംപി ക്യാമറ സെന്‍സറും ഉണ്ട്.






