
പൂനെ ആസ്ഥാനമായുള്ള ടെക്കോ ഇലക്ട്രയുടെ സാത്തി ഇലക്ട്രിക് മോപ്പെഡ് വാര്‍ത്തകളില്‍ നിറയുന്നത് രണ്ടാഴ്ച മുമ്പാണ്. പുതിയ സാത്തി മോപ്പെഡിന്റെ കൂടുതല്‍ വിവരങ്ങൾ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത് എക്സ്പ്രസ് ഡ്രൈവ്. ടെക്കോ ഇലക്ട്ര സാത്തി ഇലക്ട്രിക് മോപ്പെഡിന് 57,697 രൂപയാണ് എക്സ്ഷോറും വില.
കമ്പനിയുടെ വെബ്സൈറ്റില്‍ മോപ്പെഡ് ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആന്റി തെഫ്റ്റ് അലാറം, സ്മാര്‍ട്ട് റിപ്പയര്‍ ഫംഗ്ഷന്, എല്‍ഇഡി ഹെഡ്ലൈറ്റുകള്, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, ഫ്രണ്ട്, റിയര്‍ ബാസ്കറ്റ്, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് സ്കൂട്ടറിന്റെ സവിശേഷതകള്‍. ടെലിസ്കോപ്പിക് സസ്പെന്ഷന് രണ്ട് അറ്റത്തും ലഭിക്കുന്നു. മൂന്ന് വര്‍ഷത്തെ വാറണ്ടിയും വാഹനത്തിന് ലഭിക്കും.
ചാര്ജറില് 1.5 വര്‍ഷത്തെ വാറണ്ടിയും ഉണ്ട്. ഒറ്റചാര്‍ജില്‍ 60-70 കിലോമീറ്റര്‍ ദൂരം വരെ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 4സ്കൂട്ടറിന്റെ ഭാരം 50 കിലോഗ്രാമില്‍ കുറവാണ്. മോപ്പെഡ് ചാര്‍ജിന് 1.5 യൂണിറ്റ് മാത്രമേ എടുക്കൂകയുള്ളുവെന്നും ടെക്കോ ഇലക്ട്ര പറയുന്നു. 8V 26 Ah ലിഥിയം അയണ്‍ ബാറ്ററിയില്‍ നിന്നാണ് BLDC മോട്ടോര്‍ പവര്‍ ലഭിക്കുന്നത്.






