ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി ഉയര്‍ന്നു. രണ്ട് ദിവസം കൊണ്ട് ജലനിരപ്പ് എട്ടടിയാണ് ഉയര്‍ന്നത്. അണക്കെട്ടിന്െ്റ പ്രധാന വൃഷ്ടിപ്രദേശമായ തേക്കടിയിലും പീരുമേടുമെല്ലാം കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. 14000 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് ഒഴുകി വരുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍െ്റ അളവും കൂട്ടിയിട്ടുണ്ട്.
സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാറിന്െ്റ പരമാവധി ജലനിരപ്പ് 142 അടിയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ വ്യക്തമാക്കി. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യവും നിലവിലല്ല. 2355 അടി വെള്ളമാണ് നിലവില്‍ ഇടുക്കി ഡാമിലുള്ളത്. നിലവില്‍ സംഭരണശേഷിയുടെ 63 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. ഡാം തുറക്കണമെങ്കില്‍ 27 അടികൂടി ജലനിരപ്പ് ഉയരണം.
അതേസമയം ഇടുക്കിയിലെ ഇരട്ടയാര്‍ ഡാം തുറന്നു. ആറിന്‍െ്റ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് 17 പ്രധാനപ്പെട്ട അണക്കെട്ടുകള്‍ തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജലവിഭവ വകുപ്പിന്‍െ്റ അണക്കെട്ടുകള്‍ മുന്നറിയിപ്പ് പരിധിയില്‍ ജലമെത്തും മുമ്പ് തുറന്നു. നദികള്‍ക്ക് ഇരുവശങ്ങളിലും ചരിഞ്ഞ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.






