
തിരുവനന്തപുരം: ചുമതലകള്‍ ഒഴിഞ്ഞശേഷം ഇപ്പോഴും 71 ട്രഷറി ഓഫീസര്‍മാരുടെ യൂസര്‍നെയിമും പാസ്വേര്ഡും റദ്ദാക്കാതെ കിടക്കുന്നുണ്ടെന്ന് ധനവകുപ്പിന്റെ കണ്ടെത്തല്‍. ചുമതലകള്‍ ഒഴിയുമ്പോള്‍ യൂസര്‍നെയിമും പാസ്വേര്ഡും റദ്ദാക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന ട്രഷറി ഡയറക്ടറുടെ വാദഗതിയും തള്ളി ധനവകുപ്പ് അന്വേഷണ സംഘം. ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതിന്റെ തെളിവൊന്നും ഹാജരാക്കാനായില്ല. വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം ധനമന്ത്രിക്ക് സമര്‍പ്പിച്ച അഞ്ചംഗ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍. ഡയറക്ടറുടെ വിശദീകരണം അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടുണ്ട്.
ട്രഷറി ഡയറക്ടറേറ്റിലുള്ളവരുടെ വീഴ്ച ഇക്കാര്യത്തില്‍ വ്യക്തമാണ്. ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കും കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നേരത്തെതന്നെ നിശ്ചയിച്ചു നല്‍കേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രഷറിവകുപ്പില് ഉപയോഗിക്കുന്നത് സങ്കീര്‍ണമായ സോഫ്റ്റ്വേറുകളാണ്. അതുകൊണ്ടുതന്നെ സംവിധാനം പരിപാലിക്കാനായി ചീഫ് കോ-ഓര്‍ഡിനേറ്റര്‍, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നിവിഭാഗങ്ങളെ സംസ്ഥാന ഡയക്ടറേറ്റിലും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ ജില്ലാ ട്രഷറികളിലും ഓരോ സബ്ട്രഷറികളിലും സിസ്റ്റം അഡ്മിനിസ്ട്രേറ്റര്മാരെയൂം നിയമിച്ചിട്ടുണ്ട്. അവര്‍ക്ക് ഇതിന് പ്രത്യേകമായി ശമ്പളവും നല്‍കുന്നുണ്ട്. അതേസമയം അവരുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും ഇതുവരെ നിശ്ചയിച്ചു നല്‍കിയിട്ടില്ല. ഇപ്പോഴും വാക്കാലുള്ള നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
ഇത് പരിഹരിക്കാനായി ട്രഷറി സംവിധാനത്തില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഉപയോക്താക്കളെ കണ്ടെത്തി അവര്‍ വിരമിക്കുന്ന തീയതിയും മൊെബെല്നമ്പറും ഉള്‍പ്പെടെ തിട്ടപ്പെടുത്തണം. യുസര്‍ ഐ.ഡിയും പാസ്വേര്ഡും ഉപയോഗിക്കുന്നതിനൊപ്പം മൊെബെല്‍ ഒ.ടി.പിയും നടപ്പാക്കണം. ഓരോ 30 ദിവസത്തിനുള്ളിലും പാസ്വേര്ഡ് പുതുക്കണം. രണ്ടു പ്രവര്‍ത്തിദിവസം ഒരു ജീവനക്കാരന് തുടര്‍ച്ചയായി യുസര്‍ ഐ.ഡി ഉപയോഗിച്ചില്ലെങ്കില്‍ അത് താല്‍ക്കാലികമായി ഡീ ആക്ടിവേറ്റ് ചെയ്യണം. തിരിച്ചുവരുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അത് ആക്ടിവേറ്റ് ചെയ്തുകൊടുക്കാം.
ചെക്ക് ബില്‍ റദ്ദാക്കല്‍ വ്യവസ്ഥ നിര്‍ത്തലാക്കണം. നെഗറ്റീവ് ബാലന്‍സുള്ള അക്കൗണ്ടുകള്‍ എത്രയും വേഗം അവലോകനം ചെയ്യണം. എല്ലാ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്കും എത്രയും വേഗം ഓണ്‍െലെന്‍ പാസ്ബുക്കുകള്‍ നല്‍കണം. ജില്ലാ ട്രഷറി ഓഫീസര്മാരുടെയൂം സബ്ട്രഷറി ഓഫീസര്മാരുടെയൂം ചുമതലകള്‍ എത്രയൂം വേഗം നിശ്ചയിച്ചുനല്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ പ്രക്രിയകളും പരിശോധിക്കാനായി ട്രഷറി ടീമിന് പുറത്ത് ഒരു നിയന്ത്രണം ഉണ്ടാകണം. ആവശ്യമുള്ള എല്ലാ സഹായങ്ങളും എന്‍.ഐ.സി ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്‍.ഐ.സി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എം. ആസിര്‍ എഡ്വിന്, ധനകാര്യ ഐ.ടി. വിഭാഗം ഇന്‍ഫര്‍മേഷന്‍ സംവിധാനം ഡയറക്ടര്‍ ഡോ: കോശി െവെദ്യന്, സ്പാര്‍ക്ക് മാനേജര്‍ ആന്‍ഡ് ഡൊെമെന് വിദഗ്ധന്‍, ധനകാര്യ (എസ്റ്റാബ്ലിഷ്മെന്റ് സി) വിഭാഗം അഡീഷണല്‍ സെക്രട്ടറി എസ്.ഡി ഫെറോള്‍ഡ് സേവിയര്‍ എന്നിവരായിരുന്നു അന്വേഷണസമിതിയിലുണ്ടായിരുന്നത്.






