
കോഴിക്കോട്| കോഴിക്കോട് കോടഞ്ചേരി പതങ്കയം പുഴയില്‍ വിനോദസഞ്ചാരികളായ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു. ബംഗളൂരുവില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും വയനാട് സ്വദേശിയായ ഗൈഡുമാണ് അപകടത്തില്‍ പെട്ടത്.
പുഴ മുറിച്ചുകടക്കുന്നതിനിടെ മലമുകളിൽ നിന്നുള്ള ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും സംഘത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. കർണാടക സ്വദേശിയാ രണ്ട് പേരെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഗൈഡിനായുള്ള തിരച്ചില്‍ തുടരുകയാണ്. നിസാര പരുക്കുകളോടെയാണ് സഞ്ചാരികളെ പുഴയില്‍ നിന്നും പുറത്തെത്തിച്ചത്.
ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണെങ്കിലും പ്രതികൂല സാഹചര്യങ്ങൾ വില്ലനായിരിക്കുകയാണ്. മുക്കത്ത് നിന്നുള്ള ഫയർഫോഴ്സ് സംഘം കാണാതായ ഗൈഡിനായി തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ പുഴയിലെ ശക്തമായ നീരൊഴുക്കും നേരെ വൈകുന്നതുകൊണ്ടുള്ള വെളിച്ചക്കുറവും തെരച്ചിൽ ദുഷ്കരമാക്കുന്നു. രക്ഷപ്പെടുത്തിയ കർണാടക സ്വദേശികൾക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്.






