
പട്ന: ബിഹാറിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നത് 75 ലക്ഷം ആളുകളാണെന്ന് സംസ്ഥാന സർക്കാർ. ഇതിനകം 24 പേർ മരണമടഞ്ഞുവെന്ന് സർക്കാർ ചൊവ്വാഴ്ച വ്യക്തമാക്കിയത്.
ദർബാങ്കയിൽ പത്തും മുസാഫർപുരിൽ ആറും ചമ്പരണിൽ നാലും സരൺ, സിവാൻ എന്നിവിടങ്ങളിൽ രണ്ടു പേരും വീതം മരണമടഞ്ഞു. 75,02,621 ആളുകൾ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അനുഭവിക്കുകയാണ്. വൻതോതിൽ വിളകൾ നശിച്ചു. വളർത്തുമൃഗങ്ങളും ചത്തതായി റിപ്പോർട്ടിൽ പറയുന്നു.






