പരിസ്ഥിതി ആഘാതവിലയിരുത്തൽ (ഇഐഎ) 2020 കരട് വിജ്ഞാപനത്തോടുള്ള എതിർപ്പ് വ്യക്തമാക്കി കേന്ദ്ര സർക്കാറിന് കത്തുമായി നടി പാർവതി തിരുവോത്ത്. വിജ്ഞാപനം പിൻവലിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറിക്ക് അയച്ച കത്തിൽ പാർവതി ആവശ്യപ്പെട്ടു.
കരട് വിജ്ഞാപനം ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം പ്രസിദ്ധീകരിച്ച നടപടിയെയും പാർവതി വിമർശിക്കുന്നുണ്ട്. ഈ രണ്ട് ഭാഷകൾ മനസിലാവാത്ത നിരവധി പൗരൻമാർ രാജ്യത്തുണ്ടെന്നും പാർവതി പറയുന്നു. കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പാർവതിയുടെ കത്ത്. വിഷയത്തിൽ കേരള സർക്കാറിന്റെ നിലപാടും ഇന്ന് അറിയിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) 2020 കരട് വിജ്ഞാപനം വരും കാലത്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുള്ളതെന്നാണ് മനസിലാക്കുന്നത്. അതിനാൽ തന്നെ മുൻകരുതൽ മാർഗനിർദേശങ്ങൾ പരിഗണിക്കേണ്ടതുണ്ട്. എന്നിട്ടും കരട് നിയമം പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ സമർപ്പിച്ചത് മിക്ക ഇന്ത്യക്കാരും സംസാരിക്കുകയോ മനസ്സിലാക്കാനോ കഴിയാത്ത ഭാഷകളിലും, പകർച്ചവ്യാധി കാലം മിക്കവാറും എല്ലാ ആശയവിനിമയ ചാനലുകളും ലഭ്യമല്ലാത്തപ്പോളുമാണ്. നമ്മുടെ നിലനിൽപ്പിനെക്കുറിച്ചു പോലും വളരെയധികം ആശങ്കപ്പെടുന്ന ഒരു കാലമാണിത്. ഇപ്പോൾ ഇത്തരം ഒരു നീക്കം നടത്തിയ പരിസ്ഥിതി വനം മന്ത്രാലയം ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ലേ? എന്നും രണ്ടു പേജുള്ള കത്തില് പാർവതി ചോദിക്കുന്നു.
നമ്മുടെ പരിസ്ഥിതി, വനം, പ്രകൃതിവിഭവങ്ങൾ എന്നിവ സംരക്ഷിക്കുന്നതും ദരിദ്രരുടെയും തൊഴിലാളിവർഗത്തിന്റെ സംരക്ഷണം നൽകുന്നതുമായ ജനാധിപത്യപരമായി നിയമങ്ങളെക്കുറിച്ച് മന്ത്രാലയം ആശങ്കപ്പെടുന്നില്ലേ? നിയമനിർമ്മാണം എന്നത് വെറും ആചാരമാണോ? എന്നീ ചോദ്യങ്ങളും പാർവതി ഉന്നയിക്കുന്നുണ്ട്. വിജ്ഞാപനത്തിന്റെ സങ്കീർണ്ണതയെക്കുറിച്ച് മിക്കവരും അഭിപ്രായപ്പെട്ടത്. നിങ്ങൾ നിർദ്ദേശിച്ച നിയമം ഇന്ത്യയുടെ പരിസ്ഥിതിയെയും വനങ്ങളെയും നശിപ്പിക്കുകയും മനുഷ്യാവകാശങ്ങളെ പരിഹസിക്കുകയും ചെയ്യുന്നതാണ് എന്നും കൂട്ടിച്ചേർത്തു. വികസനവുമായി ബന്ധപ്പെട്ട് പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ നിയന്ത്രിക്കുന്നതിന് ശരിയായ നിയമം ആവശ്യമാണ്. അതിനാൽ നിലവിലെ കരട് വിജ്ഞാപനം പിൻവലിക്കണമെന്നും പാർവതി ആവശ്യപ്പെട്ടു.
ന്യായമായ വ്യാവസായികവൽക്കരണം, അടിസ്ഥാന സൗകര്യവികസനം എന്നിവ ഉറപ്പുനൽകുന്ന ഉചിതമായ ഒരു നിയമം ഉറപ്പാക്കുകയാണ് വേണ്ടത്. ഇതിനായി രാജ്യത്തെ പരിസ്ഥിതി നിയമങ്ങളുടെയും ഇന്ത്യൻ ഭരണഘടനയുടെയും പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കണമെന്നും പാർവതി പറയുന്നു.

Comments