
മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കിലുക്കം. മോഹന്‍ലാല്‍ ജഗതി തിലകന്ഇന്നസെന്റ്രേവതി ടീം തകര്‍ത്ത് അഭിനയിച്ച ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റായ ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു. എന്നാല്‍ കിലുക്കത്തിന്റെ ചിത്രീകരണത്തിനിടയില്‍ അണിയറ പ്രവര്‍ത്തകര്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു അപകടം സംഭവിച്ചിരുന്നു.
മോഹന്‍ലാലിന്റെ ജീവന് തന്നെ അപകടം സംഭവിക്കാനിടയുണ്ടായ ഈ അപകടത്തെ കുറിച്ച് തുറന്നു പറയുകയാണ് നടന് നന്ദു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നന്ദു മോഹന്‍ലാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ട ഈ സംഭവം വെളിപ്പെടുത്തിയത്. '' കിലുക്കം സിനിമയിലെ ഏറ്റവും വലിയ ഡെയിഞ്ചറസ് സംഭവമായിരുന്നു ട്രെയിന്‍ മുകളിലെ സോംഗ് സീക്വന്‍സ്. ചിത്രീകരണത്തിനിടയില്‍ അമ്പളി ചേട്ടന് (ജഗതി ശ്രീകുമാര്‍) പെട്ടെന്ന് 'ലാലേ കുനിയൂ...' എന്ന് വിളിച്ചു പറഞ്ഞു.
സാധാരണഗതിയില്‍ ഒരാള്‍ നമ്മുടെ അടുത്ത് അങ്ങനെ പറഞ്ഞാല്‍, പെട്ടെന്ന് തിരിഞ്ഞു നിന്നിട്ട് എന്തിനാ കുനിയുന്നത് എന്നായിരിക്കാം ചോദിക്കുക. അങ്ങനെ ലാലേട്ടന് ചോദിച്ചിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ. ഇലക്ട്രിക് ലൈന്‍ ആയിരുന്നു പിറകില്‍. ലാലേട്ടന്റെ മുടിയില്‍ തട്ടി കൊണ്ടാണ് അത് കടന്നു പോയത്. സകലപേരും സ്തബ്ധരായി നിന്നു പോയി'' നന്ദു വെളിപ്പെടുത്തി.






