മോഹന്‍ലാലിന്റെ നേതൃത്വത്തില നടക്കാനിരുന്ന സിഡ്‌നി ഷോ മാറ്റിവെച്ചു. മോഹന്‍ലാലിന് വിസ ലഭിക്കാഞ്ഞതാണ് കാരണം. മോഹന്‍ലാലിനൊപ്പം ഷോയില്‍ പങ്കെടുക്കേണ്ടിയിരുന്ന മറ്റ് താരങ്ങളെല്ലാം ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം മോഹന്‍ലാലിനു വിസ ലഭിക്കാത്തതിനാല്‍ ഷോ താല്‍ക്കാലികമായി മാറ്റിവയ്ക്കുകയായിരുന്നു.
സംഭവത്തില്‍ വൈകാരികമായി ക്ഷമ ചോദിച്ച് മോഹന്‍ലാല്‍ സംഘാടകര്‍ക്ക് വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും താരം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സാങ്കേതിക പിഴവാണോ അതോ ക്ലിനിക്കല്‍ മിസ്‌റ്റേക്കാണോ എന്താണെന്ന് അതിന്റെ കൂടുതല്‍ കാര്യങ്ങളിലേക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ ഞാന്‍ അത് നിങ്ങളോട് പറയുന്നു. എനിക്ക് വരാന്‍ പറ്റുന്നില്ല. ഞാന്‍ ഒഴിച്ച് എല്ലാവരും അവിടെയുണ്ട്. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഞാന്‍ ക്ഷമ ചോദിക്കുന്നു എന്നാണ് വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.
പ്രിയപ്പെട്ടവരെ ഞാന്‍ സിംഗപ്പൂരില്‍ നിന്നാണ് സംസാരിക്കുന്നത്.വളരെ സങ്കടകരമായ അവസ്ഥയിലാണ്. ഇന്ത്യയില്‍ നിന്നുളള അഭിനേതാവ് എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഷോ ചെയ്തിരിക്കുക ഞാനാവും. ഏറ്റവും നല്ല കോണ്‍സെപ്റ്റുമായാണ് നിങ്ങളുടെ അടുത്തേക്ക് ഞാന്‍ എത്താന്‍ ശ്രമിച്ചത്. കെ.എസ് ചിത്രയടക്കം എന്റെ കൂടെയുളള എല്ലാവരും അവിടെയുണ്ട്. എന്തുകൊണ്ടാണെന്ന് അറിയില്ല. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊന്ന് സംഭവിക്കുന്നത്. എന്റെ വിസ എനിക്ക് കിട്ടിയില്ല.
എങ്ങനെയാണ് അത് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. സാങ്കേതിക പിഴവാണോ അതോ ക്ലറിക്കല്‍ മിസ്‌റ്റേക്കാണോ എന്താണെന്ന് ഞാന്‍ അതിന്റെ കൂടുതല്‍ കാര്യങ്ങളിലേക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ ഞാന്‍ അത് നിങ്ങളോട് പറയുന്നു. എനിക്ക് വരാന്‍ പറ്റുന്നില്ല. ഞാന്‍ ഒഴിച്ച് എല്ലാവരും അവിടെയുണ്ട്. എനിക്കറിയില്ല എന്ത് പറയണമെന്ന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഡ്രൈവ് ചെയ്തും അല്ലാതെയും ഷോ കാണാന്‍ അവിടെയെത്തിയ എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നു.
ഇതേ ടീമുമായി ഞങ്ങള്‍ മടങ്ങി വരുമെന്നും ഗംഭീരമായ ഒരു ഷോ ചെയ്യുമെന്നും ഞാന്‍ വാക്ക് തരികയാണ്. ഡേറ്റ് എനിക്കറിയില്ല. ആളുകളുടെ സൗകര്യം അനുസരിച്ചായിരിക്കും അത്. ഓരോരുത്തരോടും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ നിസ്സഹായനാണ്. എന്റെ ക്ഷമാപണം സ്വീകരിക്കണം- മോഹന്‍ലാല്‍ പറഞ്ഞു.

Comments