കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം കാജോളിന്റെ 52-ാം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായെത്തിയത്. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിൽ ആരാധകരിൽ നിന്ന് ലഭിച്ച സ്നേഹത്തിന് നന്ദി അറിയിച്ച് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വലിയ രീതിയിൽ ശ്രദ്ധനേടുകയാണ്.
തന്റെ ഈ ദിവസം മനോഹരമാക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി പറയുന്നതിനോടൊപ്പം, തന്റെ കൂടെ നിൽക്കാൻ വിശ്വസ്തരായ ഒരു കൂട്ടം ആരാധകരെ ലഭിച്ചതിൽ ഭാഗ്യവതിയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഗതാഗതക്കുരുക്കിൽ കാറിന്റെ പിൻസീറ്റിലിരിക്കുന്ന രണ്ട് ചിത്രങ്ങൾക്കൊപ്പമാണ് കാജോൾ തന്റെ കുറിപ്പ് പങ്കുവെച്ചത്. നീണ്ട വൈകാരിക കുറിപ്പുകൾക്ക് പകരം വളരെ ലളിതവും സ്നേഹം നിറഞ്ഞതുമായ വാക്കുകളിലൂടെയാണ് താരം തന്റെ നന്ദി രേഖപ്പെടുത്തിയത്.
"ഇവിടെ വന്നിരുന്ന് ഒരു വലിയ വൈകാരികമായ കുറിപ്പെഴുതാൻ ഉദ്ദേശിക്കുന്നില്ല, എങ്കിലും ഇന്നത്തെ ദിവസം അവസാനിക്കുന്നതിന് മുൻപ് നന്ദി പറയാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്റെ ദിവസത്തിൽ നിന്ന് രണ്ട് മിനിറ്റ് മാറ്റിവെച്ച് ഒരു സന്ദേശമയച്ച, ഒരു വീഡിയോ ചെയ്ത, അല്ലെങ്കിൽ സ്നേഹം പങ്കുവെച്ച ഓരോരുത്തർക്കും നന്ദി. എന്റെ കൂടെ നിൽക്കാൻ ഇതുപോലൊരു വിശ്വസ്തരായ, സന്തോഷം നിറഞ്ഞ ഭ്രാന്തൻ കൂട്ടായ്മയെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. നിങ്ങളെയെല്ലാം ഞാൻ ഹൃദയപൂർവ്വം ആലിംഗനം ചെയ്യുന്നു... ഇനി എന്റെ പേരിൽ പോയി ഒരു കഷ്ണം കേക്ക് കഴിക്കൂ! സ്നേഹം കൂട്ടുകാരെ!" - കാജോൾ കുറിച്ചു.

992-ൽ പുറത്തിറങ്ങിയ 'ബേഖുദി' എന്ന ചിത്രത്തിലൂടെയാണ് കാജോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ബാസിഗർ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ഗുപ്ത്, കുച്ച് കുച്ച് ഹോതാ ഹൈ, കഭി ഖുഷി കഭി ഗം..., ഫന, മൈ നെയിം ഈസ് ഖാൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായി അവർ മാറി. നടൻ അജയ് ദേവ്‍ഗൺ ആണ് കാജോളിന്റെ ഭർത്താവ്. ഇരുവർക്കും നൈസ, യുഗ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.

Comments