
ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കിയപ്പോള്‍ സംഭവിച്ച രസകരമായ ഒരു പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കിയ ശേഷം ലഭിച്ച പുതിയ ലൈസന്‍സില്‍ ഫോട്ടോയുടെ സ്ഥാനത്ത് ഒഴിഞ്ഞ കസേരയാണ് കണ്ടത്. സംഭവം നടന്നത് അമേരിക്കയിലെ ടെന്നീസിയിലാണ്. ജേഡ് ഡോഡ് എന്ന യുവതിയുടെ ലൈസന്‍സിനാണ് ഇങ്ങനൊരു പണി ലഭിച്ചത്. ജേഡ് ഡോഡ് തന്നെയാണ് ഈക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഈ പോസ്റ്റ് 19,000 ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഓണ്‍ലൈനായാണ് ലൈസന്‍സ് പുതുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ദിവസങ്ങള്‍ കഴിഞ്ഞ ലൈസന്‍സ് തപാലില്‍ ലഭിച്ചു. എന്നാൽ, കിട്ടിയ ലൈസൻസിൽ ഫോട്ടോയുടെ സ്ഥാനത്ത് ഒഴിഞ്ഞ കസേര ആണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ജേഡ് ഡോഡ് മോട്ടോര്‍ വാഹനവകുപ്പിനെ സമീപിച്ചെങ്കിലും അധികൃതര്‍ യുവതിയുടെ വാക്ക് മുഖവിലക്കെടുത്തില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ, പിന്നീട് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥ പരാതി സ്വീകരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഡബ്ല്യുകെആര്എന് ടിവി റിപ്പോര്‍ട്ട് പ്രകാരം പിഴവ് തിരിച്ചറിഞ്ഞതോടെ ഇത് തന്റെ മാനേജരുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്കിയതായ ജേഡ് ഡോഡിന് പറഞ്ഞു.






