
വോൾവോയുടെ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആയ XC40 എസ്യുവിയ്ക്ക് 3 ലക്ഷം രൂപയുടെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഈ ഓഫർ പ്രകാരം 39.90 ലക്ഷം വിലയുള്ള വോൾവോ XC40-യ്ക്ക് ഇപ്പോൾ 36.90 ലക്ഷം ആണ് എക്സ്-ഷോറൂം വില. വോൾവോ XC40 എസ്യുവിയുടെ വില ഹാസിൽ ഫ്രീ ഓഫർ എന്ന പേരിലാണ് കുറിച്ചിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ഡിസ്കൗണ്ട് കൂടാതെ ഒരു ലക്ഷം രൂപ വിലയുള്ള അക്സെസ്സറികളും ഹാസിൽ ഫ്രീ ഓഫറിന്റെ ഭാഗമായി സൗജന്യമായി ലഭിക്കും. ഈ ഓഫർ അല്പകാലത്തേക്ക് മാത്രമാണ് എന്ന് വോൾവോ കാർസ് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയിൽ വോൾവോ XC40 ലോഞ്ച് ചെയ്തിരിക്കുന്നത് T4 ആർ-ഡിസൈൻ എന്ന ഒരൊറ്റ പതിപ്പിൽ ആണ്.
വോൾവോ XC40 എസ്യുവി ഫീച്ചർ സമൃദ്ധമാണ്. പനോരാമിക് സൺറൂഫ്, വയർലെസ്സ് ചാർജിങ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, സ്മാർട്ട്ഫോൺ കണക്ടിവിറ്റിയുള്ള 12.3-ഇഞ്ച് കുത്തനെ സ്ഥാപിച്ചിരിക്കുന്ന ടച് സ്ക്രീൻ, ഹർമൻ/കാർഡൺ 14 സ്പീക്കർ 600W സററൗണ്ട് സിസ്റ്റം, 9-ഇഞ്ച് MID ടച്സ്ക്രീൻ ഉള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിസ്റ്റൻസ് അലേർട്ട്, മുന്നിലും പിന്നിലും പാർക്ക് അസിസ്റ്റ്, പവേർഡ് ടൈൽഗേറ്റ് എന്നിവയാണ് വോൾവോ XC40 യിലെ പ്രധാന ഫീച്ചറുകൾ. 2.0 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് വോൾവോ XC40 എസ്യുവിയ്ക്ക് കരുത്തേകുന്നത്. 187 ബിഎച്ച്പി പവറും 400 എൻഎം ടോർക്കും നിർമ്മിക്കുന്ന ഈ എൻജിന് 8 സ്പീഡ് ഓട്ടോമാറ്റിക് ആണ് ട്രാൻസ്മിഷൻ






