
ഇന്ത്യന്‍ വിപണിയില്‍ ഈസി ഇലക്ട്രിക് എന്ന് ഇലക്ട്രിക് മോപ്പെഡ് അവതരിപ്പിച്ച് ഡെറ്റല്‍. രാജ്യത്ത് വിപണിയിലെത്തുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറാണിത്. 19,999 രൂപയാണ് എക്സ്ഷോറൂം വില. ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് ഇലക്ട്രിക് മോപ്പെഡ് വിപണിയില്‍ എത്തുന്നത്.
പ്രാഥമികമായി ഹ്രസ്വദൂര യാത്രക്കാരെയും ഫ്ലീറ്റ് ഓപ്പറേറ്റര്‍മാരെയും ലക്ഷ്യം വെച്ചാണ് ഈസി ഇലക്ട്രിക് സ്കൂട്ടര്‍. ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ b2badda.com സൈറ്റ് വഴി സ്കൂട്ടര്‍ ഓണ്‍ലൈനായി വാങ്ങാം. ജെറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ്, മെറ്റാലിക് റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഡെറ്റല്‍ ഈസി ലഭ്യമാണ്.
ഉയര്‍ത്താനും താഴ്ത്താനും സാധിക്കുന്ന റൈഡര്‍ സീറ്റ്, മുന്‍വശത്ത് ഒരു ബാസ്കറ്റ്, ഫ്ലാറ്റ് പില്യണ്‍ സീറ്റ്, ബാക്ക്റെസ്റ്റ് എന്നിവയും ഉള്‍പ്പെടുന്നു. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിനൊപ്പം, എല്‍ഇഡി ലൈറ്റിംഗും ലഭിക്കുന്നു. സ്കൂട്ടറിന്റെ ഇലക്ട്രിക് പവര്‍ട്രെയിനിലേക്ക് നീങ്ങുമ്പോള്‍ 250W ഹബ് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ സവിശേഷതയാണ്. ഇത് 48V 12AH LiFePO4 ബാറ്ററിയുമായി ചേർത്തുവച്ചിരിക്കുന്നു. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുന്നതിന് 7 മുതല്‍ 8 മണിക്കൂര്‍ വരെ സമയം ആവശ്യമാണ്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോർട്ട്.






