
പ്ലാറ്റിന നിലവിൽ ബജാജ് ശ്രേണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മോഡലുകളിൽ ഒന്നാണ്. പ്ലാറ്റിന 100 സിസിയുടെ നിര അടുത്തിടെ കമ്പനി വിപുലീകരിച്ചിരുന്നു. ബൈക്കിന്റെ ഡിസക് വകഭേദത്തെകൂടി ഈ ശ്രേണിയിലേക്ക് അവതരിപ്പിച്ചിരുന്നു. ബൈക്ക് രണ്ട് വകഭേദങ്ങളിലാണ് വിപണിയില്‍ ലഭ്യമാക്കിയത്.
ഡിസ്ക് ബ്രേക്ക് നല്‍കിയിരിക്കുന്നത് ഇതില്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട് (ES) പതിപ്പിനാണ്. 60,698 രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില. നിലവില്‍ ഈ ഇലക്ട്രിക് സ്റ്റാര്‍ട്ട് ഡ്രം ബ്രേക്ക് പതിപ്പിന് 55,546 രൂപയും കിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 49,261 രൂപയുമാണ് എക്സ്ഷോറൂം വില. റിപ്പോർട്ട് പ്രകാരം നിര്‍മ്മാതാക്കള്‍ ഈ മോഡലിന്റെ വിതരണം ആരംഭിച്ചിരിക്കുകയാണ്. പ്ലാറ്റിനയുടെ ഇലക്ട്രിക് സ്റ്റാര്‍ട്ട് പതിപ്പിനെ 2015-ലാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.
13 പ്രധാന മാറ്റങ്ങളുമായി ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. നിലവില്‍, രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് പ്ലാറ്റിന. കമ്പനി അവകാശപ്പെടുന്ന ഇന്ധക്ഷമത് 90 കിലോമീറ്ററാണ്. നിലവിലെ സാഹചര്യത്തില്‍ 70-80 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കും. ബൈക്കിന് കരുത്ത് നല്‍കുന്നത് 102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഈ എഞ്ചിന് 7,500 rpm -ല്‍ 7.77 bhp കരുത്തും 5,500 rpm -ല്‍ 8.3 Nm ടോർക്കും സൃഷ്ടിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്സ്.






