ഗുരുഗ്രാമില്‍ നിന്നുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഒഖിനാവ ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കായി പുതിയ ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിക്കുന്നു. ബാംഗളൂരു നഗരത്തില്‍ ആണ് സേവനം തുടങ്ങിയത്.
ഈ പുതിയ സേവനം സൗജന്യമായിരിക്കുമെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമേ ലഭ്യമാകൂ എന്നും ഒഖിനാവ അറിയിച്ചു. സുരക്ഷിതമായ സംവിധാനം സ്വീകരിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും കൊവിഡ് -19 യുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റം ആവശ്യമാണെന്നും എംഡിയും സ്ഥാപകനുമായ ജീതേന്ദര്‍ ശര്‍മ്മ പറഞ്ഞു.
ഒഖിനാവ ഒരു ഇ-കൊമേഴ്സ് പോര്‍ട്ടലും ആരംഭിച്ചു. കമ്പനി തങ്ങളുടെ മുഴുവന്‍ വാങ്ങല്‍ പ്രക്രിയയും ഡിജിറ്റലൈസ് ചെയ്യുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ഡീലര്‍ഷിപ്പ് തലത്തില്‍ പോലും കാര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു. ബുക്ക് ചെയ്ത വാഹനം സ്വീകരിക്കുന്നതിന് ഉപഭോക്താവിന് പുറത്തേക്ക് യാത്ര ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കുന്നതാണ് ഹോം ഡെലിവറി സേവനം. ഈ പുതിയ സേവനം 2020 ഓഗസ്റ്റ് 15 മുതല്‍ ബാംഗളൂരു നഗരത്തില്‍ ആരംഭിച്ചു. ബാംഗളൂരുവിലെ ഉപഭോക്തൃ പ്രതികരണത്തെ അടിസ്ഥാനമാക്കി മറ്റ് നഗരങ്ങളിലും ഇത് വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.






