CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാനാണ് ജാപ്പനീസ് ബ്രാൻഡായ ഹോണ്ട. ഹോണ്ടയുടെ ഇവി മോഡലിന്റെ പേറ്റന്റ് ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നു. ഒരു പൂർണ ഇലക്ട്രിക് എൻട്രി ലെവൽ മോട്ടോർസൈക്കിളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഇതോടെഹോണ്ട സ്ഥിരീകരിച്ചു. ഇത് പെട്രോൾ CB125R-ന്റെ ചാസി ഭാഗങ്ങളുമായി വളരെയധികം സാമ്യതകൾ ഉണ്ടെന്ന് പറയുന്നു.
ബൈക്കിന്റെ പൂർണമായ ഒരു രൂപത്തെ കുറിച്ച് പേറ്റന്റ് ചിത്രങ്ങൾ വ്യക്തമായ സൂചനയാണ് നൽകുന്നത്. ഇത് തീർച്ചയായും ഒരു കൺസെപ്റ്റ് മോഡലിനേക്കാൾ കൂടുതലാണെന്ന് പേറ്റന്റുകളിൽ കാണിച്ചിരിക്കുന്ന വിശദാംശങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഇലക്ട്രിക് ബൈക്കിന്റെ അവതരണം ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു. CB125-ന് സമാനമാണ് ഒരു ഇലക്ട്രിക് ഡ്രൈവ്ട്രെയിനിനുള്ള ഹൗസിംഗും ബോഡിയും ഫ്രെയിമും ചിത്രങ്ങളിൽ നിന്ന് വ്യക്തമായി കാണാൻ കഴിയും.
പുതിയ ഹോണ്ട ഇലക്ട്രിക് മോട്ടോർസൈക്കിൾ CB125R അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ മൊത്തത്തിലുള്ള പ്രകടനം സമാന നിലവാരത്തിലായിരിക്കുമെന്ന് കരുതാം. മോഡലിന്റെ 125 സിസി പെട്രോൾ യൂണിറ്റിന് പരമാവധി 13 bhp കരുത്തിൽ 130 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.






