
ക്വവര്‍ട്ടി കീപാഡുള്ള 5ജി സ്മാര്‍ട്ട്ഫോണുകളുമായി ബ്ലാക്ക്ബെറി തിരിച്ചെത്തുന്നതായി റിപ്പോർട്ട്. ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ ഉപകമ്പനിയായ എഫ് ഐ എച്ച് മൊബൈല്‍ ലിമിറ്റഡും ഓണ്‍വേഡ് മൊബിലിറ്റിയുമായിട്ട് ബ്ലാക്ക്ബെറി കൈകോർത്തു. ഈ വര്‍ഷം തുടക്കത്തില്‍ ടിസിഎല്‍ കൈയൊഴിഞ്ഞതിനുശേഷം ബ്ലാക്ക്ബെറി ഈ പുതിയ കൂട്ടുകെട്ട് പ്രഖ്യാപിച്ചിരുന്നു.
പുതിയ ബ്ലാക്ക്ബെറി ഫോണുകള്‍ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. തിയതിയോ പേരോ കമ്പനി പുറത്ത് വിട്ടില്ല. ബ്ലാക്ക്ബെറിയുടെ മുന്‍ഗാമികളെ പോലെ പുതിയ തലമുറയിലെ ഫോണും ആന്‍ഡ്രോയ്ഡ് സോഫ്റ്റ് വെയറിലാണ് പ്രവര്‍ത്തിക്കുക.ക്വവര്‍ട്ടി കീപാഡുള്ള 5ജി ഫോണ്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് ഓണ്‍വേഡ് മൊബിലിറ്റി പറഞ്ഞു. റിപ്പോർട്ട് പ്രകാരം മൊബൈല്‍ വികസിപ്പിക്കുന്നതിനും വിപണിയില്‍ എത്തിക്കുന്നതിനുമുള്ള അവകാശമാണ് ഓണ്വേഡ്മൊബിലിറ്റിക്ക് ബ്ലാക്ക്ബെറി പങ്കാളിത്തത്തിലൂടെ നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ എന്നെത്തുമെന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബ്ലാക്ക്ബെറിയുടെ പഴയ മോഡലുകളെല്ലാം ഇന്ത്യയില്‍ ലഭ്യമായിരുന്നു. പുതിയ ബ്ലാക്ക്ബെറി സ്മാര്‍ട്ട് ഫോണുകള്‍ ആദ്യം ദക്ഷിണ അമേരിക്കയിലും യൂറോപ്പിലുമാണ് ലഭിക്കുകയെന്ന് കമ്പനികള്‍ പറഞ്ഞു.






