
മഹീന്ദ്ര XUV 500 എസ്യുവിയുടെ മോഡലിന്റെ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റ് ഓപ്ഷൻ നിർമ്മാതാക്കൾ ഇപ്പോൾ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. 15.65 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.W7, W9, W11 (O) എന്നിങ്ങനെ മൂന്ന് എഞ്ചിൻ-ഗിയർബോക്സ് കോമ്പിനേഷൻ വേരിയന്റുകളിൽ ലഭ്യമാണ്.
2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനും ഉപയോഗിച്ച് മഹീന്ദ്ര വീണ്ടും ഈ അവതരിപ്പിച്ചിക്കുകയാണ്. ഐസിൻ സോർസ്ഡ് ആറ് സ്പീഡ്, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് 140 bhp കരുത്ത് പുറപ്പെടുവിക്കുന്ന എൻജിനാണ് ഇത്. ഓട്ടോമാറ്റിക് ഗിയർബോക്സ് സജ്ജീകരിച്ച വേരിയന്റുകൾക്ക് അവരുടെ മാനുവൽ ഗിയർബോക്സ് സജ്ജീകരിച്ച പതിപ്പുകളേക്കാൾ 1.21 ലക്ഷം രൂപ കൂടുതൽ വിലവരുമെന്നാണ് റിപ്പോർട്ട്. XUV500 ഇപ്പോൾ ആറ് സീറ്റുകളുള്ള എംജി ഹെക്ടർ പ്ലസുമായി ആയിരിക്കും ഏറ്റുമുട്ടുക. എംജിക്ക് ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിന്റെ ഓപ്ഷൻ ഇല്ല. എന്നാൽ, മഹീന്ദ്രയിൽ നിന്ന് വ്യത്യസ്തമായി പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ ഇത് ലഭ്യമാണ്.
മറ്റ് എതിരാളികളിൽ പുതിയ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം ഡീസൽ ഓട്ടോമാറ്റിക് രൂപത്തിൽ വാഗ്ദാനം ചെയ്യുന്നു. 2020 ഒക്ടോബർ 2 -ന് ഇന്ത്യയിൽ പുതിയ രണ്ടാം തലമുറ ഥാർ വിപണിയിലെത്തിക്കാൻ നിർമ്മാതാക്കൾ ഒരുങ്ങുന്നു. ഇന്ത്യൻ വിപണിയിൽ പുതുക്കിയതും പുതിയതുമായ നിരവധി മോഡലുകൾ മഹീന്ദ്രയിലുണ്ട്. 1.2 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ വരുന്ന XUV300 ടർബോ-പെട്രോളും ഉടൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.







Comments