റിയാദ് : കോവിഡ് പ്രതിസന്ധിയിൽ സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങാനായി വന്ദേ ഭാരത് മിഷൻ ആറാം ഘട്ട വിമാന സർവീസുകളുടെ പട്ടിക ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു .റിയാദില്‍ നിന്നും ദമാമില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി വാർത്താകുറുപ്പിൽ അറിയിച്ചു. ഇന്ന് മുതൽ ഈ മാസം 19 വരെയുള്ള ലിസ്റ്റിൽ ഇന്ത്യയിലേക്ക് എയർ ഇന്ത്യ ,ഇൻഡിഗോ വിമാനങ്ങളുടെ 19 സർവ്വീസ് ആണ് നടത്തുക .
ഇത് പ്രകാരം ദമാമിൽ നിന്നും സെപ്തംബര്‍ നാലിനും 13നും തിരുവനന്തപുരത്തേക്കും അഞ്ച് ,ഏഴ് തിയ്യതികളില്‍ കോഴിക്കോട്ടേക്കും 8ന് കൊച്ചിയിലേക്കും 14ന് കണ്ണൂരിലേക്കും സര്‍വീസുണ്ട്. റിയാദില്‍ നിന്ന് സെപ്തംബര്‍ ഏഴിന് തിരുവനന്തപുരത്തേക്കും 12ന് കൊച്ചിയിലേക്കും 13ന് കോഴിക്കോട്ടേക്കും വിമാന സര്‍വീസുകള്‍ നടത്തുക .

യാത്രക്ക് താത്പര്യമുള്ളവര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ആദ്യ ലിസ്റ്റിൽ ജിദ്ദയില്‍ നിന്ന് കേരളത്തിലേക്ക് വിമാന സർവ്വീസുകൾ ഇല്ല .തുടർന്നുള്ള ദിവസങ്ങളിൽ ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് സർവീസ് പ്രഖ്യാപിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ജിദ്ദയിലെ പ്രവാസി മലയാളികൾ .
ചെറിയാൻ കിടങ്ങന്നൂർ -

Comments