
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ തിരികെ മടങ്ങിയ സുരേഷ് റെയ്നയെ തിരികെ ടീമിലെടുക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് ചെന്നൈ സുപ്പര്‍ കിങ്സ് ഉടമ എന്‍.ശ്രീനിവാസന്. മകനെപ്പോലെയാണ് കാണുന്നതെങ്കിലും വീണ്ടും ടീമിലെടുക്കണോ എന്നത് തന്റെ തീരുമാനമല്ല.. ശ്രീനിവാസന് വ്യക്തമാക്കി.
അക്കാര്യം ചെന്നൈ സൂപ്പര്‍ കിങ്സ് മാനേജ്മെന്റ് തീരുമാനിക്കും. ശ്രീനിവാസന് താന്‍ ഇളയ മകനെപ്പോലെയാണെന്ന് സുരേഷ് റെയ്ന പറഞ്ഞിരുന്നു. തനിക്കെതിരെ വിമര്‍ശം ഉയര്‍ത്തിയത് മകനെ പിതാവ് ശാസിക്കുന്നതായും റെയ്ന്‍ താരതമ്യപ്പെടൃുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനിവാസന്റെ പ്രതികരണം.
റെയ്ന മടങ്ങിയതിനു പിന്നാലെ ശ്രീനിവാസന് താരത്തിനെതിരെ വിമര്‍ശനവുമായ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ടീം മാനേജുമെന്റുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും ശ്രീനിവാസന് പിതാവിനെ പോലെയാണെന്നും വ്യക്തമാക്കി റെയ്ന രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനിവാസന്റെ പ്രതികരണം.






