
മുംബൈ: നടന് സുശാന്ത് സിംഗ് മരിച്ച സംഭവത്തില്‍ റിയ ചക്രവര്‍ത്തിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സുശാന്ത് ആവശ്യപ്പെട്ട പ്രകാരം ലഹരിമരുന്ന് എത്തിച്ചുകൊടുത്തുവെന്നാണ് റിയ പറഞ്ഞത്. അതേ സമയം, താന്‍ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് റിയ അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇത് നാര്‍കോട്ടിക്ക്സ് കണ്ട്രോള് ബ്യൂറോ വിശ്വസിച്ചിട്ടില്ല. റിയയുടെ സഹോദരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ റിയയെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സഹോദരന് ഷൊവിക്കുമായി റിയ നടത്തിയ വാട്സ്ആപ്പ് ചാറ്റുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇത് ലഹരിമരുന്നുമായി ബന്ധപ്പെട്ടുള്ളതാണെന്ന് റിയ സമ്മതിച്ചിരുന്നു.
സഹോദരന് ഷൊവിക്, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡ എന്നിവര്ക്കൊപ്പമിരുത്തിയാകും റിയയെ ഇനി ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഇന്ന് അറസ്റ്റിന് സാധ്യതയുണ്ട്. സുശാന്തിന്റെ േപാസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.






