
ബ്രിട്ടീഷ് ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് മറ്റൊരു ബൈക്ക് കൂടെ ഇന്ത്യൻ വിപണിയിയ്ക്ക് അവതരിപ്പിക്കുകയാണ്, റോക്കറ്റ് 3 ജിടി. കഴിഞ്ഞ 5 മാസത്തിനിടെ ട്രയംഫ് മോട്ടോർസൈക്കിൾസ് സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ്, ടൈഗർ 900, സ്ട്രീറ്റ് ട്രിപ്പിൾ ആർ എന്നെ ബൈക്കുകളും ബോൺവിൽ ടി 100, ബോൺവിൽ ടി 120 മോഡലുകളുടെ ബ്ലാക്ക് എഡിഷനും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
പുതുതായി വില്പനക്കെത്തുന്ന ജിടി പതിപ്പ് കഴിഞ്ഞ വർഷം ഡിസംബറിൽ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യയിൽ പുറത്തിറക്കിയ റോക്കറ്റ് 3 ആറിന്റെ വല്യേട്ടൻ ആണ് . ഈ മാസം 10-ന് റോക്കറ്റ് 3 ജിടിയെ ട്രയംഫ് മോട്ടോർസൈക്കിൾസ് വില്പനക്കെത്തിക്കുമെന്നാണ് റിപ്പോർട്ട്.
റോക്കറ്റ് 3 ആറിന്റെ എക്സ്-ഷോറൂം വില 18 ലക്ഷം ആണ്. അതുകൊണ്ടുതന്നെ ട്രയംഫ് റോക്കറ്റ് 3 ജിടിയ്ക്ക് 20 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ ട്രയംഫിന്റെ ഇന്ത്യയിലെ ഏറ്റവും വിലകൂടുതലുള്ള ബൈക്ക് ആവും റോക്കറ്റ് 3 ജിടി. സ്ട്രീറ്റ് റോഡ്സ്റ്റർ പതിപ്പാണ് റോക്കറ്റ് 3 ആർ എങ്കിൽ യഥാർത്ഥ അർബൻ ക്രൂയ്സർ ഡിസൈൻ ഭാഷ്യമാണ് റോക്കറ്റ് 3 ജിടിയ്ക്ക്.
2,500 സിസി ലിക്വിഡ്-കൂൾഡ് എൻജിനാണ് ട്രയംഫ് റോക്കറ്റ് 3 ജിടിയുടെ ഹൃദയം. ഇതേ എൻജിൻ ആണ് റോക്കറ്റ് ആർ പതിപ്പിനും. 6,000 അർപിഎമ്മിൽ 167 എച്ച്പി പവറും 4,000 അർപിഎമ്മിൽ 221എൻഎം ടോർക്കും ഈ എൻജിൻ ഉല്പാദിപ്പിക്കും. റോക്കറ്റ് 3 ആറിനേക്കാൾ 3 കിലോഗ്രാം ഭാരം കൂടുതലാണ് റോക്കറ്റ് 3 ജിടിയ്ക്ക് (294 കിലോഗ്രാം). മുൻചക്രങ്ങൾക്ക് ഷോവ യുഎസ്ഡി ഫോർക്കുകളും (120 എംഎം ട്രാവൽ), പിന്നിൽ മോണോഷോക്ക്, ഷോവ പിഗ്ഗിബാക്ക് റിസർവോയർ, റിമോട്ട് അഡ്ജസ്റ്റർ (107 എംഎം ട്രാവൽ) സസ്പെൻഷനുമാണ്.






