
പുതുലമുറ മഹീന്ദ്ര XUV500 പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള് നിരവധി തവണ പുറത്തുവന്നു കഴിഞ്ഞു. ഇപ്പോഴിതാ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങളും പുറത്തുവന്നു. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങള് ഗാഡിവാഡിയാണ് പങ്കുവെച്ചിരിക്കുന്നത്. പൂര്ണമായും മുടിക്കെട്ടിയാണ് പരീക്ഷണയോട്ടം നടത്തുന്നതെങ്കിലും വാഹനത്തിന്റെ ഏതാനും ഫീച്ചറുകളും മനസ്സിലാക്കാന് സാധിക്കും.
2.2 ലിറ്റര് ഫോര് സിലിണ്ടര് ടര്ബോചാര്ജ്ഡ് ഡീസല് എഞ്ചിന് അവതരിപ്പിക്കുന്നത് തുടരുമെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. ഈ എഞ്ചിന് 152 bhp കരുത്തും 360 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് അല്ലെങ്കില് ആറ് സ്പീഡ് ടോര്ക്ക്-കണ്വെര്ട്ടര് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്ബോക്സ്. റിപ്പോർട്ട് അനുസരിച്ച് പുതിയ ടര്ബോ പെട്രോള് എഞ്ചിന് ഉപയോഗിച്ചും വാഹനം വിപണിയില് എത്തും.
ചിത്രങ്ങളില് കൂടുതല് വ്യക്തമായ ഗ്രില്ലും പുതിയ ഫ്രണ്ട് ഫാസിയയും മഹീന്ദ്ര ലോഗോയും കാണാന് സാധിക്കും. ഡയമണ്ട് കട്ട് അലോയ് വീലുകള്, പുതിയ ബോണറ്റ് ഘടന,ഫ്ലഷ്-ടൈപ്പ് ഡോര് ഹാന്ഡിലുകള്, ഒരു ഷാര്ക്ക് ഫിന് ആന്റിന എന്നിവയും ഉള്പ്പെടുത്തിയേക്കും. ഒരു പുതിയ ഡാഷ്ബോര്ഡ് ലേ ഔട്ട്, ഒരു പുതിയ ഇന്സ്ട്രുമെന്റ് ക്ലസ്റ്റര്, ഏറ്റവും പുതിയ കണക്ട് ചെയ്ത സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം എന്നിവയും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്







Comments