
കൊച്ചി : സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചു. കേസ് വിചാരണ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു.
തിരുവനതപുരത്ത് കൊവിഡ് കേസുകള്‍ കൂടുതലാണെന്നും, താമസ സൗകര്യമില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വിചാരണ തുടരാന്‍ ബുദ്ധിമുട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് 70 ന് മുകളില്‍ പ്രായമുണ്ട്. അഭിഭാഷകരും 65 കഴിഞ്ഞവരാണെന്നും സിസ്റ്റര്‍ സ്റ്റെഫിയും ഫാദര്‍ തോമസ് കോട്ടൂരും പറഞ്ഞു. എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കുമെന്ന് സിബിഐ വ്യക്തമാക്കി.






