
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ ഹാച്ച്ബാക്ക് മോഡൽ ആയ ഗ്രാൻഡ് i10 നിയോസിന് കോർപറേറ്റ് എഡിഷൻ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അനൗദ്യോഗികമായി പുറത്തുവന്ന റിപോർട്ടുകൾ പ്രകാരം മാഗ്ന വേരിയന്റ് അടിസ്ഥാനമായ ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷനിൽ കൂടുതൽ ഫീച്ചറുകൾ ഉണ്ടായേക്കും.
ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷന്റെ എക്സ്റ്റീരിയറിൽ ടേൺ ഇൻഡിക്കേറ്ററുകൾ ചേർന്ന ഇലക്ട്രിക്ക് ഫോൾഡിങ് റിയർവ്യൂ മിററുകൾ, R15 ഗൺ മെറ്റൽ സ്റ്റൈൽ വീൽ കപ്പ് എന്നിവയാണ്. കോർപറേറ്റ് എഡിഷൻ ബാഡ്ജിങ്ങും എക്സ്റ്റീരിയറിൽ ഉണ്ടാകും. കപ്പ് ഹോൾഡറിൽ ക്രമീകരിക്കാവുന്ന പ്ളഗ്-ഇൻ എയർ പ്യൂരിഫൈയർ, 2-DIN ഓഡിയോ സിസ്റ്റത്തിന് പകരം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള 6.75-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം എന്നിവയാണ് ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷന്റെ ഇന്റീരിയറിലെ പുതിയ ഫീച്ചറുകൾ.
ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷനിൽ മാഗ്ന വേരിയന്റിലെ എല്ലാ ഫീച്ചറുകലുമുണ്ടാകും. സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, സെൻട്രൽ ലോക്കിംഗ്, ഫോളോ-മി-ഹോം ഹെഡ്ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, സ്റ്റിയറിംഗ് വീലിൽ ഓഡിയോ നിയന്ത്രണങ്ങൾ, മുന്നിലും പിന്നിലും സ്പീക്കറുകൾ, കീലെസ്സ് എൻട്രി, റിയർ എസി വെന്റുകൾ, പവർ വിൻഡോകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
82 എച്ച്പി പവറും 114 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി അസ്പിറേറ്റഡ് 1.2-ലിറ്റർ കാപ്പ എൻജിനിലും 74 ബിഎച്പി കരുത്തും 190 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.2 ലീറ്റർ ഡീസൽ എൻജിനിലും ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ വില്പനക്കെത്തും. ഡീസൽ എൻജിനൊപ്പം മാന്വൽ മാത്രമാണ് ഗിയർബോക്സ് ഓപ്ഷ.പെട്രോൾ എൻജിനൊപ്പം മാന്വൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുള്ളപ്പോൾ.






