എല്‍ജി ഏറ്റവും പുതിയ എല്‍ജി വിങ് 5ജി സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. 6.8 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പി-ഓഎല്‍ഇഡി സ്ക്രീന്‍ ആണ് സ്മാര്‍ട്ഫോണിന്റെ പ്രധാന ഡിസ്പ്ലേ. പ്രധാന സ്ക്രീന്‍ തിരിഞ്ഞ് ഉയരുമ്പോള്‍ താഴെയായി 3.9 ഇഞ്ച് വലിപ്പമുള്ള ജി ഒഎല്‍ഇഡി ഡിസ്പ്ലേയും ഉണ്ട്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസറും സ്നാപ്ഡ്രാഗണ്‍ എക്സ്52 5ജി മോഡം-ആര്‍എഫ് സിസ്റ്റവുമാണ് ഫോണിന് ശക്തിപകരുന്നത്. ഇതിന് 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് ക്യാമറയാണ് ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ നോച്ച് ഇല്ലാത്ത സ്ക്രീന്‍ ആണിതിന്. എട്ട് ജിബി റാം ശേഷിയില്‍ 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ മെമ്മറി വർദ്ധിപ്പിക്കാം. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ക്യു ഓഎസ് ആണ് ഫോണില്‍.
ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിന് പിന്നിലുള്ളത്. 64 എംപി അള്‍ട്രാ ഹൈ റെസലൂഷന്‍ സെന്‍സര്‍, 13 എംപി അള്‍ട്രാ വൈഡ്, 12 എംപി അള്‍ട്രാ വൈഡ് സെന്‍സറുകള്‍ ഇതിൽ ഉള്‍പ്പെടുന്നു. 5 ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍, പ്രത്യേക ഗിംബാല് മോഡ് എന്നിവ ലഭ്യമാണ്. ഗിംബാല് മോഡില്‍, പാന്‍, ടില്‍റ്റ്, ഒരു വസ്തുവില്‍ ലോക്ക് ചെയ്യുക തുടങ്ങിയ ചലനങ്ങൾ സാധ്യമാണ്. T ആകൃതിയില്‍ നില്ക്കുന്നതിനാല് വീഡിയോ റെക്കോര്‍ഡിങ് കൂടുതൽ എളുപ്പമാക്കാൻ ഈ രൂപകല്പന സഹായിക്കും. 4000 എംഎഎച്ച് ബാറ്ററിയില്‍ ക്വിക്ക് ചാര്‍ജ് 4.0 സാങ്കേതിക വിദ്യയുണ്ട്. ഐപി54 വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്‍സ് റേറ്റിങ് ഇതിനുണ്ട്. ഓറ ഗ്രേ, ഇലൂഷന്‍ സ്കൈ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 260 ഗ്രാം ആണ് എല്‍ജി വിങിന്റെ ഭാരം.






