ചെറു എസ്യുവി അർബൻ ക്രൂസറിന് റെസ്പെക്റ്റ് പാക്കേജുമായി ടൊയോട്ട. എസ്യുവിക്ക് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് ടൊയോട്ടയുടെ ഈ നീക്കം. റിപ്പോർട്ട് പ്രകാരം വില പ്രഖ്യാപിക്കും മുമ്പ് ബുക്ക് ചെയ്തവർക്കായി രണ്ടു വർഷം വരെ നോ കോസ്റ്റ് പിരിയോഡിക്ക് മെയിന്റനെൻസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ചെറു എസ്യുവി അർബൻ ക്രൂസറിന്റെ ബുക്കിങ് അടുത്തിടെയാണ് ടൊയോട്ട സ്വീകരിച്ചു തുടങ്ങിയത്. 11,000 രൂപ അഡ്വാൻസ് നൽകി ടൊയോട്ട ഡീലർഷിപ്പുകൾ വഴിയും കമ്പനി വെബ്സൈറ്റ് മുഖേനയും അർബൻ ക്രൂസർ ബുക്ക് ചെയ്യാൻ അവസരമുണ്ട്. മാരുതി സുസുക്കിയുടെ ചെറു എസ്യുവി വിറ്റാര ബ്രെസയെ അടിസ്ഥാനപ്പെടുത്തി ടൊയോട്ട പുറത്തിറക്കുന്ന മോഡലാണ് അർബൻ ക്രൂസർ.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വിറ്റാര ബ്രേസയുടെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമാണ് ടികെഎം അർബൻ ക്രൂസർ എന്ന പേരിൽ വിൽപനയ്ക്ക് എത്തിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്കായ മാരുതി സുസുക്കി ബലേനൊയെ ടൊയോട്ട ഗ്ലാൻസ എന്ന പേരിൽ നേരത്തെ വിപണിയിലിറക്കിയിരുന്നു. അർബൻ ക്രൂസറിന്റെ കൂടിയ വകഭേദത്തിൽ16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, എൽ ഇ ഡി പ്രൊജക്ടർ ഹെഡ്ലാംപ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, ഓട്ടോ വൈപ്പർ, ക്രൂസ് കൺട്രോൾ, ആൻഡ്രോയ്ഡ് ഓട്ടോ–ആപ്പ്ൾ കാർ പ്ലേ കംപാറ്റിബിലിറ്റിയോടെ ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കീ രഹിത എൻട്രി, ഓട്ടമാറ്റിക് ക്ലൈമറ്റ കൺട്രോൾ സിസ്റ്റം തുടങ്ങിയവയൊക്കെ ലഭിച്ചേക്കും.
മുന്നിൽ ഇരട്ട എയർ ബാഗ്, എ ബി എസ്, പിന്നിലെ പാർക്കിങ് സെൻസർ എന്നിവ മികച്ച സുരക്ഷയ്ക്കായി അർബൻ ക്രൂസർ വകഭേദങ്ങളിലെല്ലാം ഉണ്ടാവും. അർബൻ ക്രൂസറിന്റെ ഷോറൂം വില നിലവാരം എട്ടു ലക്ഷം മുതൽ 10.50 ലക്ഷം രൂപ വരെയാവാനാണു സാധ്യത. മൂന്നു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റി പാക്കേജ് സഹിതമാണ് വാഹനം എത്തുന്നതെന്നാണ് റിപ്പോർട്ട്.

Comments