തങ്ങളുടെ ആദ്യത്തെ തദ്ദേശീയ ഫ്ലൈയിംഗ് കാർ പരീക്ഷിച്ച് തുർക്കി . സെസെറി എന്നാണ് ഇത് അറിയപ്പെടുന്നത്. സെപ്റ്റംബർ 15 -ന് ഇസ്താംബുള്ളിൽ വിജയകരമായി വാഹനം പരീക്ഷിച്ചു. ടർക്കിഷ് എഞ്ചിനീയർമാരാണ് സെസെറി രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്.
വലിയ വൃത്താകൃതിയിലുള്ള ബ്ലേഡുകൾ വാഹനത്തിന് ലഭിക്കുന്നു. സെസെറിക്ക് 10 മീറ്ററിലധികം നീളവും 230 കിലോഗ്രാം ഭാരവും ഉണ്ടെന്നാണ് റിപ്പോർട്ട്. 2013 -ൽ പുറത്തിറങ്ങിയ ഒബ്ലിവിയൻ എന്ന സിനിമയിൽ ഉപയോഗിച്ച ടോം ക്രൂയിസിന്റെ ഫ്ലൈയിംഗ് ഷിപ്പിനെ ഓർമ്മപ്പെടുത്തുന്ന രൂപമാണ് ഇതിന്.
എന്നാൽ, 10 - 15 വർഷമെടുക്കും ഇത് വാണിജ്യപരമായ പുറത്തിറക്കാൻ എന്ന് കമ്പനി വ്യക്തമാക്കുന്നു. കൂടാതെ ഗ്രാമീണ മേഖലയിലെ ക്വാഡ് ബൈക്കുകൾ പോലുള്ള വിനോദ ആവശ്യങ്ങൾക്കായുള്ളവയ്ക്ക് വീണ്ടും 3 - 4 വർഷവും എടുക്കുമെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ മെട്രോ നഗരമായ ഇസ്താംബൂളിലെ തുർക്കി സാങ്കേതികവിദ്യ എയ്റോസ്പേസ് മേളയായ ടെക്നോഫെസ്റ്റിൽ സെസെറി പ്രദർശിപ്പിച്ചിരുന്നു.

Comments