
ബംഗലുരു: അനധികൃത സ്വത്ത് കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ശശികല ജയില്‍ മോചിതയാന് ഒരുങ്ങുന്നു. അനധികൃതമായി 66 കോടിയുടെ കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷ ഇനി അവശേഷിക്കുന്നത് നാലു മാസം കുടിയാണ്. അടുത്ത ജനുവരി 27 ന് നാണ് ശിക്ഷ അവസാനിക്കേണ്ടത്. എന്നാല്‍ നല്ല നടപ്പിശനെ തുടര്‍ന്ന് ഈ മാസം അവസാനത്തോടെ ഇവര്‍ പുറത്തിറങ്ങുമെന്നാണ് വിവരം.
ശശികല ജയില്‍ മോചിതയാകുമ്പോള്‍ ചര്‍ച്ചയാകുന്നത് ഇവരുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച കാര്യമാണ്. ശശികലയുടെ വരവ് 2021 ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴകത്തും പ്രത്യേകിച്ച് എഐഎഡിഎംകെ യിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. അതേസമയം ഇവരുടെ ജയില്‍ മോചനം അപ്രസക്തമാണെന്നാണ് എഐഎഡിഎംകെ പറയുന്നത്. ശശികല പുറത്തു വന്നാലും നിയമം അനുസരിച്ച് ആറു വര്‍ഷത്തേക്ക് അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് എഐഎഡിഎംകെ നേതാക്കള്‍ പറയുന്നത്. ടിടിവി ദിനകരനില്ലാതെ ശശികലയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ശശികലയുടെ മുന്‍ വിശ്വസ്തര്‍ പറയുന്നു. മുഖ്യമന്ത്രി എടപ്പള്ളി പഴനി സ്വാമിയോ ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമോ പാര്‍ട്ടിയോ അവരെ പിന്തുണയ്ക്കുന്നില്ല.
അതേസമയം ശശികല സ്വതന്ത്രയാകുന്നതിന്റെ ആഹഌദത്തിലാണ് എഎംഎംകെ നേതാക്കള്‍. ശശികലയുടെ മോചനം തങ്ങളുടെ തെരഞ്ഞെടുപ്പ് ഭാവി മാറ്റി മറിക്കുമെന്ന് അവര്‍ കരുതുന്നു. ജയില്‍ മോചിതയാകുന്ന ശശികല തങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്നും തമിഴ്നാടിനെ മാതൃകാ സംസ്ഥാനമാക്കണമെന്ന ജയലളിതയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും തങ്ങളെ ആര്‍ക്കും തടയാനാകില്ലെന്നുമാണ് കണക്കുകൂട്ടുന്നത്. എന്നിരുന്നാലും ശശികലയുടെ വരവില്‍ എഐഎഡിഎംകെ നേതാക്കള്‍ ജാഗരൂകരാണ്.
ഒരിക്കല്‍ ശശികലയെ പിന്തുണച്ചിരുന്നവര്‍ പറയുന്നത് മൂന്ന് പതിറ്റാണ്ട് കാലത്തോളം മുന്‍ മുഖ്യമന്ത്രിക്കൊപ്പം ചെലവഴിച്ചിട്ടുള്ള ശശികലയ്ക്ക് ജയലളിതയുടെ രാഷ്ട്രീയ പാരമ്പര്യവും തന്ത്രങ്ങളും കിട്ടിയിട്ടുണ്ടാകാം എന്നാണ്. ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ എടുത്തിരുന്ന സുപ്രധാന തീരുമാനങ്ങളില്‍ പങ്കാളിത്തം ഉണ്ടായിരുന്നു. ജയലളിതയുടെ സാമ്പത്തീക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നു. ജയലളിത കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഏറ്റവും പരിഗണിക്കപ്പെട്ടിരുന്ന മുഖങ്ങളില്‍ ഒന്നുമായിരുന്നു. എഐഎഡിഎംകെ നേതാക്കള്‍ തള്ളിപ്പറഞ്ഞാലും തേവര് സമുദായത്തിനിടയില്‍ നല്ല സ്വാധീനം ഉണ്ടെന്നും കരുതുന്നു.
അധികാരം സംബന്ധിച്ച കാര്യത്തില്‍ മുഖ്യമന്ത്രി എടപ്പള്ളി പളനിസ്വാമിയും ഒരിക്കല്‍ ശശികലയുടെ വിശ്വസ്ത പാളയത്തില്‍ ഉണ്ടായിരുന്ന ഉപ മുഖ്യമന്ത്രി ഓ പനീര്‍ ശെല്‍വവും തമ്മില്‍ തര്‍ക്കം നില നില്ക്കുന്ന സാഹചര്യത്തില്‍ ശശികല കളം പിടിക്കുമോ എന്നം നേതാക്കള്‍ സംശയിക്കുന്നുണ്ട്. 2016 ല്‍ ജയലളിത മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതകള്‍ എല്ലാം നില്ക്കുമ്പോള് സുപ്രീംകോടതി കീഴ്ക്കോടതി വിധി ശരിവെച്ചതായിരുന്നു തിരിച്ചടിയായത്. പിന്നീട് ശശിലകല ജയിലില്‍ ആയതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥ മാറി മറിയുകയായിരുന്നു.






