
കൂടിക്കാഴ്ചയ്ക്കിയില് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നു എന്ന വിവാദ വെളിപ്പെടുത്തല്‍ വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍ അതിന് തൊട്ടു പിന്നാലെ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിനെതിരേ നടി പായല്‍ഘോഷിന്റെ പരാതിയില്‍ ബലാത്സംഗത്തിന് കേസ്. 2013 ല്‍ നടന്ന സംഭവത്തില്‍ നടി നല്കിയ പരാതിയില്‍ മുംബൈ വെര്‍സോവ പോലീസാണ് കേസെടുത്തിരിക്കുന്നത്. അനുരാഗ് കശ്യപിനെതിരേ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചയാളാണ് ഈ നടി.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതം എന്ന് പറഞ്ഞ് അനുരാഗ് കശ്യപ് തള്ളിയിട്ടുമുണ്ട്. ബലാത്സംഗം, ലൈംഗികവേഴ്ചയ്ക്ക് പ്രേരിപ്പിക്കല്‍, അപമാനിക്കല്‍ എന്നിവ ഉള്‍പ്പെടെ നാലു വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഏഴു വര്‍ഷം പഴക്കുമുള്ള സംഭവവുമായി ബന്ധപ്പെട്ട് അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യാന്‍ വിളിക്കും.
2013 ല്‍ വെര്‍സോവയിലെ യാറി റോഡിലെ ഒരു സ്ഥലത്ത് വെച്ച് അനുരാഗ് കശ്യപ് ബലാത്സംഗം ചെയ്തു എന്നാണ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. നടിയും അവരുടെ അഭിഭാഷകനും പരാതിയുമായി ആദ്യം മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിലാണ് പരാതി നല്കാന് എത്തിയതെങ്കിലും സംഭവം നടന്ന വെര്‍സോവയിലെ പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.
അനുരാഗ് കശ്യപിന്റെ ഓഫീസ് ഒഷിവാര പോലീസ് സ്റ്റേഷന് പരിധിയിലാണ്. '' ഒടുവില്‍ ബലാത്സംഗത്തിനും, മോശമായ രീതിയിലുള്ള പെരുമാറ്റത്തിനും, തെറ്റായ കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും പ്രതിക്കെതിരേ ബലാത്സംഗത്തിന് കേസെടുത്തു.'' എന്ന് ട്വീറ്റ് ചെയ്യാനും നടി മറന്നില്ല. ശനിയാഴ്ചയായിരുന്നു അനുരാഗ് കശ്യപ് അയാളുടെ വീട്ടില്‍ വെച്ച് തന്നെ ശാരീരിക ബന്ധത്തിന് നിര്‍ബ്ബന്ധിച്ചു എന്ന് ആരോപണം പായല്‍ ഘോഷ് നടത്തിയത്.
അതേസമയം തന്നെ നിശബ്ദനാക്കാന്‍ വേണ്ടിയുള്ള നീക്കമെന്നായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. അതിനിടയില്‍ അനുരാഗ് കശ്യപിന് പിന്തുണയുമായും നടിമാര്‍ എത്തിയിട്ടുണ്ട്. അനുരാഗ് കശ്യപിനെ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്നുമാണ് നടി തപ്സി പന്നുവിന്റെ പ്രതികരണം. സംവിധായകനെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിക്കും.






