
അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ മൂന്ന് വയസ്സുകാരി മരിച്ചു. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ്–നിസ ദമ്പതികളുടെ മകൾ ഋഗ്വേദയാണ് മരിച്ചത്.
മൂന്ന് കുടുംബങ്ങൾ ചേർന്ന് വിനോദയാത്രയ്ക്കെത്തിയതായിരുന്നു. പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിന്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ റിലീസായതിനെ തുടർന്ന് വാഹനം മുന്നോട്ട് ഉരുണ്ടുനീങ്ങി. നിയന്ത്രണംവിട്ട വാഹനം സമീപത്തുണ്ടായിരുന്ന കുഞ്ഞിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ ഋഗ്വേദയെ ഉടൻ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






