
ഫോർഡിന്റെ F-150 അമേരിക്കൻ വിപണിയിലെ പിക്കപ്പ്-ട്രിക്ക് സെഗ്മെന്റിലെ താരമാണ്. പുതിയ റിപ്പോർട്ട് പ്രകാരം ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരമേറുന്ന സാഹചര്യത്തിൽ ഫോർഡിന്റെ F-150നെ വൈദ്യുതീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.
മിഷിഗനിലെ ഡെട്രോയിറ്റിലുള്ള അമേരിക്കൻ കമ്പനിയുടെ റൂജ് ഇലക്ട്രിക് വെഹിക്കിൾ സെന്ററിലാകും വാഹനം നിർമിക്കുക. കൂടാതെ, F-150 പിക്കപ്പ് ട്രക്കിന്റെ ഇലക്ട്രിക് പതിപ്പ് ഉടൻ വരുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന പുതിയ ടീസർ ഫോർഡ് പുറത്തിറക്കി. റോഗ് കോംപ്ലക്സിലേക്ക് 700 ദശലക്ഷം യുഎസ് ഡോളർ മുതൽമുടക്കിൽ ഈ പ്ലാന്റ് വിപുലീകരിക്കാൻ ബ്ലൂ ഓവൽ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിരവധി ഇലക്ട്രിക് വാഹനങ്ങൾക്ക് പ്ലാന്റ് സേവനം നൽകുമെന്നാണ് റിപ്പോർട്ട്.
പ്രകടനത്തെ സംബന്ധിച്ചിടത്തോളം F-150 ഇവിക്ക് കരുത്തേകാൻ ഫോർഡ് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കും. പ്ലാന്റിൽ 2022 മധ്യത്തോടെ സീറോ-എമിഷൻ F-150 പിക്കപ്പ് നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇപ്പോൾ വാഹനത്തിന്റെ ഔദ്യോഗിക വിശദാംശങ്ങളൊന്നും ലഭ്യമല്ല. റാപ്റ്ററിൽ ഉപയോഗിക്കുന്ന 3.5 ലിറ്റർ V6 ഇക്കോബൂസ്റ്റ് യൂണിറ്റിനേക്കാക്കാൾ 2022 ഫോർഡ് F-150 ഇവി കൂടുതൽ കരുത്തുറ്റതാകുമെന്നാണ് വിവരം.






