
ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് താരം അര്ജുന് രാംപാലിന് രോഗമുക്തി. സോഷ്യല്‍മീഡിയയില്‍ സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് താരം കോവിഡ് നെഗറ്റീവായ വിവരം ആരാധകരുമായി പങ്കുവെച്ചത്.
കോവിഡ് നെഗറ്റീവായതായും, എന്നാല്‍ നാലു ദിവസത്തിനുള്ളില്‍ വീണ്ടും പരിശോധന നടത്തണമെന്നും താരം വ്യക്തമാക്കി. ദേശീയ അവാര്‍ഡ് ജേതാവായ താരം പ്രാര്‍ത്ഥനകള്‍ക്കും കരുതലിനും ആരാധകരോട് നന്ദിയും പറഞ്ഞു. സ്റ്റേ സ്ട്രോങ്, സ്റ്റേ സെയ്ഫ് എന്ന ഹാഷ്ടാഗോടെയാണ് താരത്തിന്റെ പോസ്റ്റ്.





