
പിക്സൽ 5 5 ജി, പിക്സൽ 4എ 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിൾ. ഈ ഫോണുകൾ ഉടന്‍ തന്നെ വിപണിയിൽ വരില്ലെന്നാണ് റിപ്പോർട്ട്. ഈ ഫോണുകൾ സെപ്റ്റംബർ 30ന് ഒരു ലൈവ് സ്ട്രീമിംഗ് ഇവന്റിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രശസ്ത ടിപ്സ്റ്റർ ജോൺ പ്രോസ്സറിന്റെ റിപ്പോർട്ട് അനുസരിച്ച് സെപ്റ്റംബർ 30 ന് പിക്സൽ 5 5 ജി പ്രീ-ഓർഡറിന് ലഭ്യമാകുകയും, ഒക്ടോബർ 15 മുതൽ ഇത് വിപണിയിൽ എത്തിയേക്കും. ജസ്റ്റ് ബ്ലാക്കിലും, സേജ് കളർ വേരിയന്റുകളിലും ഫോണുകൾ ലഭ്യമാണ്. പിക്സൽ 4എ 5 ജി നവംബർ മുപ്പതിനാണ് വിപണിയിൽ ലഭിക്കുക എന്നാണ് സൂചന.
അടുത്ത വർഷമാണ് പിക്സൽ 4എ 5ജി യുടെ വൈറ്റ് വേരിയന്റ് പുറത്തിറങ്ങുന്നത്. ഫോണിന്റെ വൈറ്റ് കളർ വേരിയൻറ് ഗൂഗിൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ടിപ്സ്റ്റർ പറയുന്നു . അങ്ങനെയെങ്കിൽ പിക്സൽ 4എ 5ജി ഒരൊറ്റ കളർ വേരിയന്റിലാകും എത്തുക.
6 ഇഞ്ച് ഓഎൽഇഡി ഡിസ്പ്ലേയാണ് പിക്സൽ 5 5 ജിക്ക് ലഭിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 765 ജി പ്രോസെസ്സർ ആണ് ഇതിൽ ഒരുങ്ങുന്നത്. 16 മെഗാപിക്സൽ ക്യാമറയും മുന്നിൽ 12 മെഗാപിക്സൽ സെൽഫി ക്യാമറയും 8 ജി ബി റാമും 128 ജി ബി ബിൽട്ട് ഇൻ സ്റ്റോറേജും ഇതിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.






