
വിവാദ നായകന് വിജയ് പി നായര്‍ക്കെതിരെയും വ്യാജ മനശ്ശാസ്ത്ര ചികിത്സകര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന് ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മലബാര്‍ റീജിയന്റെ പരാതി. മുഖ്യമന്ത്രി , സംസ്ഥാന പോലീസ് മേധാവി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലും യൂടൂബിലും അടിസ്ഥാനരഹിതമായതും അശാസ്ത്രീയത നിറഞ്ഞതും സ്ത്രീ വിരുദ്ധപരമായതും ആയ പല വിഡിയോസും വിജയ് പി നായര്‍ എന്ന വ്യക്തി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന ലേബല്‍ ഉപയോഗിച്ചു പങ്കു വെച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു. വിിജയ് പി നായര്‍ വ്യാജ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും അതിനുള്ള മതിയായ യോഗ്യതകള്‍ ഇയാള്‍ക്കില്ലെന്നും പറഞ്ഞിട്ടുണ്ട്.
മനഃശാസ്ത്രത്തില്‍ യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം നേടിയ ശേഷം പ്രവേശന പരീക്ഷ അടിസ്ഥാനത്തില്‍ അഡ്മിഷന് ലഭിക്കുന്ന മനോരോഗ ചികിത്സാ സൗകര്യമുള്ള സ്ഥാപനങ്ങില്‍ മാത്രം നടത്തപെടുന്ന രണ്ടു വര്‍ഷത്തെ ക്ലിനിക്കല്‍ സൈക്കോളജി ട്രെയിനിങ് പ്രോഗ്രാം കഴിഞ്ഞു റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ എന്നും പറഞ്ഞിട്ടുണ്ട്.
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രത്യേക സര്‍ക്കുലറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന ടൈറ്റില്‍ ഉപയോകിക്കാനും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്ന്റെ ജോലിയായി നിഷ്കര്‍ച്ചിട്ടുള്ള മനോരോഗമുള്ളവര്‍ക്കും ഭിന്നശേഷി ഉള്ളവര്‍ക്കുമുള്ള സൈക്കോതെറാപ്പി, മനഃശാസ്ത്ര കൗണ്‍സിലിംഗ്, മനഃശാസ്ത്ര പരിശോധനകള്‍ എന്നിവ നടത്താന്‍ പ്രസ്തുത യോഗ്യത ഉള്ളവര്‍ മാത്രമേ യോഗ്യര്‍ എന്നും, അല്ലാതെയുള്ള പ്രാക്ടീസ് നിയമ വിരുദ്ധമാണെന്നും നിഷ്കര്ഷിച്ചിരിക്കുന്നു.
എന്നാല്‍ കേരളത്തില്‍ പലരും ഈ യോഗ്യത ഇല്ലാതെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന ടൈറ്റില്‍ ഉപയോഗിക്കുന്നതായും അത്തരം ജോലികള്‍ ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ മനശ്ശാസ്ത്ര ചികിത്സകര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇത്തരം തെറാപ്പി സെന്ററുകള്‍ തുടങ്ങുന്നതിനുള്ള ഗൈഡ് ലൈന്‍ കേരള സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്.
ഇതില്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള മിനിമം യോഗ്യത ഇല്ലാതെ ഇത്തരം ചികിത്സാ സെന്ററുകള്‍ തുടങ്ങുന്നത് നിയമവിരുദ്ധവുമാണ്. തെറാപ്പി സെന്ററുകള്‍ തുടങ്ങുന്നതിനുള്ള ഗൈഡ് ലൈന്‍ നടപ്പിലാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. അതുപോലെത്തന്നെ ഇത്തരം ആളുകള്‍ പല ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയുന്നതായും സംഘടനക്കു പരാതി ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിക്കണമെന്നും ആവശ്യ ഉന്നയിച്ചു.
വിദൂര വിദ്യഭ്യാസം വഴി പോലും ലഭിക്കുന്ന ബിരുദാനന്തര ബിരുദമോ സര്‍ട്ടിഫിക്കറ്റു കോഴ്സുകളോ വ്യാജ ബിരുദങ്ങളോ ഉപയോഗിച്ചാണ് ഇവര്‍ മനശ്ശാസ്ത്ര ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കിട്ടിയ യോഗ്യതയാണ് വിജയ് പി നായര്‍ ഉപയോഗിച്ചിരുന്നത്. തെറ്റായതും അശാസ്ത്രീയവുമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ചെയ്യുന്നത്. ഇത് മാനസിക രോഗ ചികിത്സാ രംഗത്ത് പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.
പൊതുജനങ്ങള്‍ വ്യാജ ചികിത്സക്ക് വിധേയമാകാന്‍ ഇത് കാരണമാകുന്നു. ഇത്തരം വ്യാജ ചികിത്സക്ക് വിധേയമായി രോഗികള്‍ ശാസ്ത്രീയ ചികിത്സ വേണ്ട രീതിയില്‍ വേണ്ട സമയത്തു ലഭിക്കാതെ പല പ്രശ്നങ്ങള്‍ക്കും കാരണമാവുകയും അത്മഹത്യ വരെ ചെയ്യുന്ന സാഹചര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകാറുണ്ട്. വ്യാജ ചികിത്സകരെ കണ്ട് മാനസിക രോഗം കൂടുതല്‍ വഷളായിട്ടായിരിക്കും യോഗ്യതയുള്ള ആളുകളിലേക്ക് രോഗികള്‍ പലപ്പോയും എത്തുന്നത്. മനശ്ശാസ്ത്ര ചികിത്സ നടത്തുന്നവര്‍ നിര്‍ദ്ദേശിച്ച യോഗ്യത പ്രകാരമാണോ അത് ചെയ്യുന്നതെന്ന് പരിശോധിക്കമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.






