ഗൂഗിള്‍ പുതിയ 5 ജി പിക്‌സല്‍ ഫോണുകള്‍ വിപണിയിലിറക്കി. ബുധനാഴ്ച അര്‍ധരാത്രി നടന്ന ഓണ്‍ലൈന്‍ പരിപാടിയിലാണ് പിക്‌സല്‍ 5, പിക്‌സല്‍ 4എ ഫോണുകൾ അവതരിപ്പിച്ചത്. റിപ്പോർട്ട് പ്രകാരം ഈ രണ്ട് ഫോണുകളും ഈ വര്‍ഷം ഇന്ത്യയില്‍ എത്തിയേക്കില്ല. പിക്‌സല്‍ 5 5ജിയ്ക്ക് 699 ഡോളറും പിക്‌സല്‍ 4എ 5ജിയ്ക്ക് 499 ഡോളറുമാണ് വില.
പുതിയതായി അവതരിപ്പിച്ച ഫോണുകൾക്ക് ഗൂഗിളിന്റെ പുതിയ എഐ അസിസ്റ്റന്റ് ഫീച്ചറുകള്‍, വലിയ ബാറ്ററി, മികച്ച ക്യാമറ ശേഷി എന്നിവ ലഭിക്കുന്നു. പിക്‌സല്‍ 5 ന് ആറ് ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ ആണ് ലഭിക്കുന്നത്. 8ജിബി റാം, 12 എംപി പ്രധാന സെന്‍സറും 16 എംപി വൈഡ് ആംഗിള്‍ ലെന്‍സും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 765ജി ചിപ്പ് എന്നിവയാണ് പിക്‌സല്‍ 5നുള്ളത്. 4080 എംഎഎച്ച് ബാറ്ററിയുണ്ട്.
6.2 ഇഞ്ച് സ്‌ക്രീന്‍ ആണ് പിക്‌സല്‍ 4എ 5ജിയ്ക്ക് ലഭിക്കുന്നത്. 6 ജിബി റാം, 3885 എംഎഎച്ച് ബാറ്ററി ഒരുങ്ങുന്നു. പിക്‌സല്‍ 5 ന് സമാനമായ ക്യാമറയും, പ്രൊസസറും ആണ് പിക്‌സല്‍ 4എയ്ക്കുള്ളത്. പിക്‌സല്‍ 5ന്റെ വാട്ടര്‍പ്രൂഫ് ബോഡി ആണ്, പിക്‌സല്‍ 4എയ്ക്ക് ഇത് ലഭിച്ചേക്കില്ല.






