
മാരുതിയുടെ ജനപ്രിയ കോംപാക്ട് എസ് യു വി ആയ വിറ്റാര ബ്രെസയ്ക്ക് വന്‍ ആരാധകരാണുള്ളത്. വില്പനയിലും അത് തന്നെ വ്യക്തമായിരിക്കുകയാണ്. ഇതുവരെയുള്ള വിറ്റാര ബ്രെസയുടെ മൊത്തം വില്പന 5.5 ലക്ഷം പിന്നിട്ടിരിക്കുകയാണ്. 2016ലെ ഓട്ടോ എക്സ്പോയിലാണ് വിറ്റാര ബ്രെസ അരങ്ങേറ്റം കുറിച്ചത്. വെറും 4.5 വര്‍ഷം കൊണ്ടാണ് എസ് യു വി ഈ നേട്ടം കൈവരിച്ചത് എന്നതും മറ്റ് കമ്പനികളെ ഏറെ അസൂയാലുക്കളാക്കിയിട്ടുണ്ട്.
2016 മാര്‍ച്ച് എട്ടിനാണ് വിറ്റാര ബ്രെസ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. 2020 ഓഗസ്റ്റില്‍ വാഹനത്തിന്രെ വില്പന ആഭ്യന്ത വിപണിയില്‍ അഞ്ചര ലക്ഷം പിന്നിട്ടു. ഈ വര്‍ഷം ആദ്യത്തോടെ പെട്രോള്‍ എഞ്ചിന് മാത്രമായി എത്തിയ ബ്രെസയുടെ 32000 യൂണിറ്റ് വിറ്റഴിഞ്ഞു. 2018 ഒക്ടോബറില്‍ വിറ്റാര ബ്രെസയുടെ വില്പന ചരിത്രത്തിലും ഇടം നേടി. 15,082 യൂണിറ്റായിരുന്നു ആ ഒരു മാസം മാത്രം വിറ്റഴിഞ്ഞ വിറ്റാര ബ്രെസ.
വില്‍പ്പന തുടങ്ങി ആദ്യ വര്‍ഷം തന്നെ വിറ്റാര ബ്രെസ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. 17 മാസത്തിനുള്ളില്‍ ആഭ്യന്തര വിപണിയിലെ മൊത്തം വില്‍പ്പന ഒന്നര ലക്ഷം പിന്നിട്ടു. 20 മാസം പിന്നിട്ടപ്പോഴേക്കും രണ്ട ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞു. 28 മാസത്തില്‍ മൂന്ന് ലക്ഷവും 35 മാസത്തില്‍ നാല് ലക്ഷവും 46 മാസത്തില്‍ അഞ്ച് ലക്ഷവും വിറ്റാര ബ്രെസ കാറുകള്‍ വിറ്റഴിഞ്ഞു.






