
ജമ്മു-കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മഹീന്ദ്രയുടെ പുതുതലമുറ ഥാർ ഓടിക്കുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. തന്റെ പിതാവ് ഫാറുഖ് അബ്ദുള്ളയ്ക്കൊപ്പം ഥാര്‍ ഓടിക്കുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹം പുതിയ ഥാറിനെ വാഴ്ത്തിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍, അദ്ദേഹം ഥാര്‍ സ്വന്തമായി വാങ്ങിയതാണോയെന്ന വ്യക്തതമല്ല.
അച്ഛനൊപ്പം മഹീന്ദ്രയുടെ പുതിയ ഥാറില്‍ ഒരു യാത്ര നടത്തി. ഈ വാഹനവും ഇഷ്ടപ്പെട്ടെന്നും ഒരു ദൂരയാത്ര ഉടനെ നടത്താൻ ആഗ്രഹിക്കുന്നതായും എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് അദ്ദേഹം ഥാറിനെ പ്രശംസിച്ചിരിക്കുന്നത്. ട്വീറ്റ് വൈറലായതോടെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന് നന്ദിയുമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. താങ്കളുടെ ഭാഗത്ത് നിന്നുള്ള നല്ല വാക്കുകള്‍ക്ക് നന്ദിയെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ പ്രതീകരിച്ചത്.
ഥാറിന് 9.80 ലക്ഷം രൂപ മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് വേരിയന്റിലാണ് ഥാര്‍ പുറത്തിറങ്ങുന്നത്. എ.എക്സ്, എല്‍.എക്സ് എന്നീ രണ്ട് സീരീസിലാണ് ഥാര്‍ എത്തുന്നത്. ഇത് എ.എക്സ് അഡ്വഞ്ചര്‍ മോഡലും എല്‍.എക്സ് ലൈഫ് സ്റ്റൈല്‍ മോഡലുമായിരിക്കും.






