
മാരുതി സുസുക്കിയുടെ കോംപാക്ട് എസ്യുവിയായ വിറ്റാര ബ്രെസയുടെ മൊത്തം വിൽപന ഇതുവരെ 5.5 ലക്ഷം പിന്നിട്ടതായി റിപ്പോർട്ട്. 2016 ഓട്ടോ എക്സ്പോയിൽ ആണ് നാലു മീറ്ററിൽ താഴെ നീളമുള്ള എസ്യുവിയായ വിറ്റാര ബ്രെസ അരങ്ങേറ്റം കുറിച്ചത്. വെറും 4.5 വർഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.
വിറ്റാര ബ്രെസയുടെ അരങ്ങേറ്റം 2016 മാർച്ച് എട്ടിനായിരുന്നു. കോംപാക്ട് എസ്യുവിയുടെ ആഭ്യന്തര വിൽപന 2020 ഓഗസ്റ്റിൽ 5,50,000 പിന്നിടുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ഈ വർഷം ആദ്യ പെട്രോള്‍ എൻജിൻ മാത്രമായി എത്തിയ ബ്രെസയുടെ 32000 യൂണിറ്റ് വിറ്റുപോയി എന്നാണ് മാരുതി അറിയിക്കുന്നത്. വിറ്റാര ബ്രെസ 2018 ഒക്ടോബറിലാവട്ടെ വിൽപന ചരിത്രവും സൃഷ്ടിച്ചു. ആ മാസത്തെ റെക്കോർഡ് വിൽപന 15,082 യൂണിറ്റായിരുന്ന.
റിപ്പോർട്ട് അനുസരിച്ച് വിൽപന ആരംഭിച്ച് ആദ്യ വർഷം തന്നെ വിറ്റാര ബ്രെസ ഒരു ലക്ഷം എത്തിയെന്നും 17 മാസത്തിനകം മൊത്തം വിൽപന 1.50 ലക്ഷം കടന്നു. 20 മാസംകൊണ്ട് രണ്ടു ലക്ഷം വിറ്റാര ബ്രെസ നിരത്തിലെത്തി. 28 മാസത്തിനകം മൂന്നു ലക്ഷവും പിന്നിട്ടു. 35 മാസം കഴിഞ്ഞതോടെ വിൽപന നാലു ലക്ഷം പിന്നിട്ടു. 46 മാസത്തിനിടെ വിൽപന അഞ്ചു ലക്ഷവും കടന്നു കുതിക്കുന്നു






