
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്സിക്ക് നല്കിയ ഉത്തരവ് നടപ്പാകുന്നു. ഈ വര്‍ഷം തന്നെ പി.എസ്.സി വിജ്ഞാപനം വരുമെന്നാണ് സൂചന. ഇതു സംബന്ധിച്ചുള്ള കരട് നിറദേശങ്ങള്‍ പി.എസ്.സി യോഗം അംഗീകരിച്ചു.
അതേസമയം സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയില്‍ ബിരുധാരികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. മറ്റ് വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡിനുള്ള യോഗ്യത തന്നെയാണ് ഇതിനും നിശ്ചയിച്ചിരിക്കുന്നത്. ഏഴാം ക്ലാസ് വിജയമാണ് യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്.
സര്‍വകലാശാലകളിലെ 21 അനധ്യാപക തസ്തികകളിലേയ്ക്കാണ് നിയമനം നടത്തുക. ലാസ്റ്റ് ഗ്രേഡ് സര്വന്റ്ൗ ലൈബ്രേറിയന്‍, ബസ് കണ്ടക്ടര്‍, അസിസ്റ്റന്റ് എന്‍ജീനീയര്‍, പമ്പ് ഓപ്പറേറ്റര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍, ഡ്രൈവര്‍ ഗ്രേഡ്-2, സിസറ്റ്ം മാനേജര്‍, സിസ്റ്റം അനലിസ്റ്റ്, പ്രോഗ്രാമര്‍, ഓവര്‍സിയര്‍ ഗ്രേഡ് -2 എന്നിവയാണ് പ്രധാന തസ്തികകള്‍. 2016 ലാണ് സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത്.





