
നോക്കിയയുടെ പുതിയ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണായ നോക്കിയ 3.1 ല്‍ ആന്‍ഡ്രോയിഡ് 10 അപ്ഡേറ്റ് എത്തി. നോക്കിയ 3.1 പുറത്തിറക്കിയത് 2018 ലാണ്. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമേ ഇപ്പോള്‍ അപ്ഡേറ്റ് ലഭിക്കൂ. ഘട്ടം ഘട്ടമായാണ് അപ്ഡേറ്റ് എത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയുൾപ്പടെ ബംഗ്ലാദേശ്, ബെലാറുസ്, ജോര്‍ജിയ, കസാഖിസ്ഥാന്‍, അര്‍മേനിയ, അസര്ബെയ്ജാന്, ലാവോസ്, മലേഷ്യ, മംഗോളിയ, മൊറോക്കോ, നേപ്പാള്‍, ഫിലീപ്പീന്‍സ്, സിംഗപൂര്‍, ശ്രീലങ്ക, തായ്ലന്ഡ്, ടുണീഷ്യ, ഉക്രെയ്ന്, ഉസ്ബസ്കിസ്ഥാന്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍ ആദ്യം അപ്ഡേറ്റ് എത്തും. രണ്ടാം ഘട്ടത്തില്‍ മറ്റു രാജ്യങ്ങളിലേക്ക് അപ്ഡേറ്റ് എത്തിയേക്കും.
നോക്കിയ 3.1 ഏറെ വൈകിയാണ് ആന്‍ഡ്രോയിഡ് 10 ലേക്ക് എത്തുന്നത്. കാരണം, കഴിഞ്ഞ വര്‍മാണ് ആന്‍ഡ്രോയിഡ് 10 പുറത്തിറക്കിയത്. ഈ വര്‍ഷം ആന്‍ഡ്രോയിഡ് 11 ആണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് വണ്‍ ഫോണായതിനാല്‍ ഇത് വ്യക്തമല്ല.






