ഗൂഗിൾ തങ്ങളുടെ പുത്തൻ പിക്സൽ സ്മാർട്ട്ഫോൺ ശ്രേണിയിലെ പിക്സൽ 4a ഇന്ത്യയിലവതരിപ്പിച്ചു. 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ഒരൊറ്റ പതിപ്പിൽ ആണ് പിക്സൽ 4a വില്പനക്കെത്തിയിരിക്കുന്നത്. പിക്സൽ 3a-ടെ പിൻഗാമിയാണ് പിക്സൽ 4a. 31,999 രൂപയാണ് ഫോണിന്റെ വില.
റിപ്പോർട്ട് പ്രകാരം ലോഞ്ച് ഓഫർ എന്ന നിലയ്ക്ക് 29,999 രൂപയ്ക്ക് പിക്സൽ 4a സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഈ മാസം 16-ന് ആരംഭിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിലാണ് ഗൂഗിൾ പിക്സൽ 4a-യുടെ വില്പന ആരംഭിക്കുക. ജെറ്റ് ബ്ലാക്ക് എന്ന ഒരൊറ്റ കളർ ഓപ്ഷനിൽ ആണ് ഗൂഗിൾ പിക്സൽ 4a അവതരിപ്പിച്ചിരിക്കുന്നത്.
ന്യൂ ഗൂഗിൾ അസിസ്റ്റന്റ് ഫീച്ചർ പ്രീ-ബിൽറ്റ് ആയി ചേർത്തിട്ടുണ്ട്. ആപ്പുകളും ടെക്സ്റ്റ് മെസ്സേജുകൾ എളുപ്പത്തിലും വേഗത്തിലും കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും. ആൻഡ്രോയിഡ് 10 അടിസ്ഥാനമായി ആണ് ഗൂഗിൾ പിക്സൽ 4a പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ വില്പനക്കെത്തിയ പിക്സൽ 4 മോഡലിൽ നിന്നുള്ള കുറച്ചു ഫീച്ചറുകൾ പിക്സൽ 4aയിൽ ഇടം പിടിച്ചിട്ടുണ്ട്.
ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 730G SoC പ്രോസസറും 6 ജിബി LPDDR4x റാമും ചേർന്നതാണ് കരുത്ത്. ഗൂഗിൾ പിക്സൽ 4a-യ്ക്ക് 5.81 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,340 പിക്സൽ) ഒഎൽഇഡി ഡിസ്പ്ലേയാണ് ലഭിക്കുന്നത്. 19.5:9 ആസ്പെക്ട് റേഷ്യോയും 443 പിപിഐ പിക്സൽ ഡെൻസിറ്റിയും, എച്ഡിആർ സപ്പോർട്ടും ഈ ഡിസ്പ്ലേയ്ക്കുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 3,140mAh ബാറ്ററിയാണ് പിക്സൽ 4a-യിൽ. 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഗൂഗിൾ പിക്സൽ 4a-യ്ക്ക്. എന്നാൽ, ഇത് വർദ്ധിപ്പിക്കാൻ സാധിക്കില്ല.






