
അധികമാര്‍ക്കും അറിയാത്തതും, അല്പം തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒന്നാണ് വാസ്തുപുരുഷ മുഹൂര്‍ത്തം. ഗൃഹസംബന്ധമായ എല്ലാ തുടക്കങ്ങള്‍ക്കും (ശിലാ സ്ഥാപനം, കട്ട്ള വയ്പ്, പാലു കാച്ചല്...) വാസ്തുപുരുഷ മുഹൂര്ത്തത്തേക്കാള് മേന്മയുള്ള മറ്റൊരു മുഹൂര്‍ത്തവും ഇല്ല തന്നെ. പറമ്പിന്റെ (ഭൂമിയുടെ) അധിപനായ വാസ്തുപുരുഷന് നിദ്രവിട്ട് ഉണര്‍ന്നിരിക്കുന്ന സമയമാണ് ഈ മുഹൂര്‍ത്തം.
കോണ്മാസങ്ങളായ മീനം, മിഥുനം, കന്നി, ധനു യഥാക്രമം (മാര്‍ച്ച് -ഏപ്രില്‍, ജൂണ്‍ - ജൂലൈ, സെപ്റ്റംബര്‍ - ഒക്ടോബര്‍, ഡിസംബര്‍ - ജനുവരി) എന്നീ മാസങ്ങള്‍ ഒഴിച്ച് ബാക്കി എട്ട് മാസത്തിലേയും ഒരു പ്രത്യേക ദിവസം ഈ മുഹൂര്‍ത്തമുണ്ട്. വാസ്തുപുരുഷന് നിദ്രയിലായിട്ടുള്ള മേല്‍ 4 മാസത്തില്‍ യാതൊരു കാരണവശാലും ഗൃഹാരംഭങ്ങള് പാടില്ല. ശാസ്ത്രം പറയുന്നു: മീനമാസത്തില്‍ ശിലാസ്ഥാപനം ചെയ്താല്‍ ഗൃഹനാശവും, മിഥുനത്തില് ചെയ്താല്‍ ദുര്‍മ്മരണവും, കന്നിയിലായാല്‍ രോഗവും, ധനുവിലെങ്കില് ഹാനിയും ഫലങ്ങളാകുന്നു.
ചെയ്തുകൊണ്ടിരുന്ന പണി ഈ മാസങ്ങളില്‍ തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ കുഴപ്പമില്ല. പ്രധാന കട്ടളയും ഈ മാസങ്ങളില്‍ വച്ച് പണി തുടങ്ങാന്‍ പാടില്ല. ഒരു നിവൃത്തിയും ഇല്ലെങ്കില്‍ മാത്രം ചടങ്ങൊന്നും നടത്താതേ വേണമെങ്കില്‍ ഇടക്കട്ടള വച്ചുകൊണ്ട് പണിയാരംഭിക്കാം. പിന്നീട് ശുഭസമയം നോക്കി പ്രധാന കട്ടള വയ്ക്കാം. തൊഴുത്ത്, കിണര്‍, പറമ്പിലെ മറ്റാവശ്യങ്ങള്‍ക്കുള്ള ശാലകള്‍ (ഷെഡ്) ഒക്കെ ഈ മാസങ്ങളില്‍ ചെയ്യുന്നതില്‍ കുഴപ്പമില്ല.
ഗൃഹാരംഭത്തിന്, കര്‍ക്കടകം ഏറെ തെറ്റിദ്ധരിക്കപ്പെട്ട മാസമാണ്, വാസ്തുശാസ്ത്രപരമായി കര്‍ക്കടകത്തില്‍ പണിയാരംഭിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. കര്‍ക്കടകം പൊതുവേ പഞ്ഞ മാസമാണല്ലോ. ഒരു ചടങ്ങു വച്ചാല്‍, അടമഴക്കാലം കൂടി ഉള്ളതിനാല്‍ എല്ലാവര്ക്കും ബുദ്ധിമുട്ടായിരിക്കും. തന്നെയുമല്ല സിമന്റും മണലുമൊക്കെ ഒലിച്ചു പോകും.
മുന്‍പൊക്കെ തച്ചു പണി ആയിരുന്നല്ലോ; മഴയത്ത് പണിക്കാര് ചുമ്മാതിരിക്കും. പണി നടക്കില്ല; വീട്ടുകാരനില്‍ നിന്നും കൂലിയും പോകും. ദാരിദ്ര്യ കാലത്ത് പണിക്കാര്‍ക്കുള്ള ഭക്ഷണച്ചെലവ് വേറേയും പോകും. ഇതൊക്കെക്കൊണ്ടായിരുന്നു കര്‍ക്കടക മാസം ഒഴിവാക്കിയിരുന്നത്. ചിലര്‍, അയ്യോ കര്ക്കടകത്തിന് മുന്‍പ് പണി തുടങ്ങണം; അതുകൊണ്ടവര്‍ വാസ്തുപുരുഷന് നിദ്രയിലിരിക്കുന്ന മിഥുനത്തില് പണി ആരംഭിക്കും! കോണ്മാസത്തില് ഗൃഹാരംഭത്തിന് മുഹൂര്‍ത്തം കുറിച്ചു കൊടുക്കുന്ന പല ജ്യോതിഷികളേയും കണ്ടിട്ടുണ്ട്.
വാസ്തുപുരുഷന് നിദ്രവിട്ട് ഉണര്‍ന്നിരിക്കുന്നത് മൂന്നേമുക്കാല്‍ നാഴികയാണ്. (ഒന്നര മണിക്കൂര്‍) ആദ്യത്തെ മുക്കാല്‍ നാഴിക കൊണ്ട് (18 മിനിറ്റ്) ദന്തശുദ്ധിയും, പിന്നെ മുക്കാല്‍ നാഴിക കൊണ്ട് സ്നാനവും, ക്രമേണ മുക്കാല്‍ നാഴിക വീതം വച്ച്, ജപം, ആഹാരം, താംബൂല ചര്‍വ്വണവും ചെയ്യുന്നു. ഇതില്‍ ഭക്ഷണസമയത്തെ മുഹൂര്‍ത്തം ഉത്തമവും, വെറ്റിലമുറുക്കുന്ന സമയം അത്യുത്തമ മുഹൂര്‍ത്തവുമാണ്. ദന്തശുദ്ധി, കുളി, ജപം തുടങ്ങിയ സമയങ്ങളില്‍ ഒരു കാരണവശാലും ഗൃഹാരംഭം ചെയ്യാന്‍ പാടില്ല.
വാസ്തുദേവന് നിദ്ര വിടുന്ന സമയം പറയാം
മേടം 10 ന് - 5 -ാം നാഴികയ്ക്കാണ് (ഏപ്രില്‍ മാസം ഏകദേശം 23 -ാം തീയതി ), ഇടവമാസം 21 ന് - 8 -ാം നാഴികയ്ക്കാണ് (ജൂണ്‍ 21), കര്‍ക്കടകം 11 ന്- 2 -ാം നാഴിക (ജൂലൈ 26), ചിങ്ങം 6 ന് - 21 -ാം നാഴിക (ഓഗസ്റ്റ് 22), തുലാം 11ന് 2 -ാം നാഴിക (ഒക്ടോബര്‍ 27), വൃശ്ചികം 8 ന് - 10 -ാം നാഴിക (നവംബര്‍ 23), മകരം 12 ന് 8 -ാം നാഴിക (ജനുവരി 26), കുംഭം 20 ന് 8 -ാം നാഴിക (മാര്‍ച്ച് 4).
ഇതില്‍ പറഞ്ഞിരിക്കുന്ന ഇംഗ്ലീഷ് തീയതി കൃത്യമായി വരണമെന്നില്ല.
ഈ മുഹൂര്‍ത്തം എങ്ങനെ കണ്ടു പിടിക്കാം. ഉദാ: ചിങ്ങത്തിലെ മുഹൂര്‍ത്തം നോക്കാം ചിങ്ങം 6, 2020 ഓഗസ്റ്റ് 22 ശനിയാഴ്ചയാണ്. അന്ന് 6 -ാം
നാഴികയ്ക്കാണ് വാസ്തുദേവന്റെ ഉണര്‍ച്ച. 6-ാം നാഴിക എന്നു പറഞ്ഞാല്‍ (24 മിനിറ്റാണ് ഒരു നാഴിക) 6ഗ്ഗഗ്ഗത24=144 ക്ടത്മശ്ശത്മഃയ്ക്ക. ങ്ങള്ത്മകുശ്ശ ക്ടല്ലത്മഅന്റഢ ങ്കഅഗ്നക്കുഛണ്ഡദ 144 ഭാഗം 60 = 2 മണിക്കൂര്‍ 24 മിനിറ്റ്. അന്നത്തെ ഉദയം നോക്കുക. 6 മണി 20 മിനിറ്റിനാണ്. കൂടെ 2 മണിക്കൂര്‍ 24 മിനിറ്റ് കൂട്ടുക. 8 മണി 44 മിനിറ്റിനാണ് വാസ്തു ദേവന്റെ ഉണര്‍ച്ച. തുടര്‍ന്ന് ദന്തശുദ്ധിക്ക് 18 മിനിറ്റ്, സ്നാനം, ജപം, ഭക്ഷണം, വെറ്റിലമുറുക്ക് എല്ലാംകൂടി 18 മിനിറ്റു വച്ച് ഒന്നര മണിക്കൂര്‍ അതായത് രാവിലെ 10 മ 14 മിനിറ്റുവരെ. ഇതില്‍ അവസാനം വരുന്ന താംബുലചര്വ്വണ സമയമായ 9 മണി 56 മിനിറ്റിനും 10 മണി 14 മിനിറ്റിനും മദ്ധ്യേയുള്ള മുഹൂര്‍ത്തം അത്യുത്തമാണ്. അതല്ലെങ്കില്‍ ഭക്ഷണസമയമായ 9 മണി 38 മിനിറ്റിനും 9 മണി 56 മിനിറ്റിനും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തം ഉത്തമമാണ്.
ഈ സമയത്ത് എന്ത് അനിഷ്ടയോഗങ്ങളുണ്ടെങ്കിലും, അതൊന്നും ഈ മുഹൂര്ത്തത്തെബാധിക്കില്ലെന്നാണ് ശാസ്ത്രമതം. ഈ സമയങ്ങളിലെ വാസ്തുദേവ സ്തുതി ചെയ്താല്‍ വാസ്തുദോഷത്തെ കുറയ്ക്കാനും അഭിവൃദ്ധി ഉണ്ടാകാനും വളരെ നല്ലതാണ്.
വാസ്തുദേവസ്തുതി
ഓം വാസ്തുദേവം മഹാകായം
പഞ്ചഭൂത അഷ്ട ദിശിം
ലോക രൂപിനാം ലോക സാക്ഷി നാം,
ലോക പീഡിനാം ലോക രക്ഷനാം സര്‍വ്വ കാര്യകാരണാര്ത്ഥം
വാസ്തുദേവം നമോസ്തുതേ
സര്‍വ്വദോഷ നിവര്ത്യര്ത്ഥം
വാസ്തുദേവം നമോസ്തുതേ
സര്‍വ്വ ഐശ്വര്യ പ്രദം ദേവം
വാസ്തുദേവം നമോസ്തുതേ
സര്‍വ്വലോക ദേവം മായം
വാസ്തുദേവം നമോസ്തുതേ
ഓം നമോ ഭഗവതയേ
വാസ്തുദേവായ നമോ നമഃ
കോണ്മാസങ്ങളൊഴിച്ച് ദിവസമോ, മുഹൂര്‍ത്ത സമയത്തോ സ്തുതി ചെയ്താല്‍ വാസ്തുവിലെ 53 ദേവതമാരും പ്രസാദിക്കുമെന്നാണ് ആചാര്യ മതം
കലാധരന്‍ കൂട്ടിക്കല്‍
മൊ: 9895919529






