
കുത്തനെയുള്ള പടവുകള്‍ നിഷ്പ്രയാസം കയറുന്ന 68 കാരിയുടെ വീഡിയോ വൈറലാകുന്നു. നാസികിലെ ഹരിഹര്‍ കോട്ടയുടെ കുത്തനെയുള്ള പടവുകളാണ് പ്രായത്തെ തോല്‍പ്പിച്ച്കൊണ്ട് ഈ മുത്തശ്ശി കീഴടക്കിയത്. പാറയില്‍ തീര്‍ത്ത ചെങ്കുത്തായ പടവുകളാണ് ഇവര്‍ നടന്നു കയറിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
At the age of 70 yrs, with her sheer determination she made it. Salutes to that willpower. #Inspired pic.twitter.com/fKkk8e7nw8
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) October 10, 2020
മഹാരാഷ്ട്രയിലെ കോട്ടയുടെ കുത്തനെയുള്ള പടവുകള്‍ കയറി വൈറലാകുകയാണ് 68 വയസ്സുള്ള ഒരു മുത്തശ്ശി. സാരിയുടുത്താണ് കയറുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ചെറുപ്പക്കാര്‍ പോലും പടവുകള്‍ കയറാന്‍ പണിപെടുന്നയിടത്താണ് ആ മുത്തശ്ശി അത് സാധിച്ചിരിക്കുന്നത്.






