
പുതിയ റിപ്പോർട്ടുകൾ പ്രകാരം പുത്തൻ നോർഡ് ഫോണുകളെ ഈ മാസം 26-ന് വൺപ്ലസ് അവതരിപ്പിക്കും. വൺപ്ലസ് അവതരിപ്പിക്കാനൊരുങ്ങുന്നത് നോർഡ് N10 5ജി, നോർഡ് N100 ഫോണുകളാണ്. റിപ്പോർട്ട് അനുസരിച്ച് ഇതിൽ നോർഡ് N10 5ജിയ്ക്ക് നോർഡിനേക്കാൾ വില കൂടുതലും നോർഡ് N100-ന് നോർഡിനേക്കാൾ വില കുറവും ആയിരിക്കും.
അതെ സമയം നോർഡ് ഇതുവരെ വില്പനക്കെത്താത്ത അമേരിയ്ക്കൻ വിപണിയാണ് വൺപ്ലസ് നോർഡ് N10 5ജി ലക്ഷ്യം വയ്ക്കുന്നതെന്ന് ടിപ്പ്സ്റ്റർമാരുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ, ഇന്ത്യയിലും നോർഡ് N10 5ജി വില്പനക്കെത്തുന്നു.
നോർഡ് N10 5ജി-യിൽ നോർഡിനേക്കാൾ വലിപ്പമുള്ള 6.49-ഇഞ്ച് ഫുൾ-HD+ ഡിസ്പ്ലേ ആണ് പ്രതീക്ഷിക്കുന്നത്. ഈ ഡിസ്പ്ലേയുടെ റിഫ്രഷ് റേറ്റ് 90Hz ആയിരിക്കും. 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും നോർഡ് N10 5ജിയ്ക്കുണ്ടാകും.നോർഡിന്റെ ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 765G SoC പോസസ്സറിന് പകരം നോർഡ് N10 5ജിയിൽ ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 690 SoC പ്രോസസ്സർ ആയിരിക്കും എന്നാണ് സൂചന.
ബില്ലി എന്ന കോഡ് നാമത്തിൽ ഇപ്പോൾ അറിയപ്പെടുന്ന നോർഡ് N10 5ജിയ്ക്ക് 400 ഡോളർ (ഏകദേശം 29,500 രൂപ) മുതൽ വില ആരംഭിക്കും എന്നാണ് സൂചന. വൺപ്ലസ് നോർഡ് N10 5ജിയ്ക്ക് 64-മെഗാപിക്സൽ പ്രധാന കാമറ, 8-മെഗാപിക്സൽ വൈഡ്-ആംഗിൾ ഷൂട്ടർ, രണ്ട് 2-മെഗാപിക്സൽ ഷൂട്ടർ എന്നിവ ചേർന്ന ക്വാഡ് കാമറ സെറ്റപ്പ് ആയിരിക്കും






