
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദളിത് വിവേചനം. ചെന്നൈയിൽ മുന്നാക്കജാതിക്കാരന്റെ പറമ്പിൽ കയറിയ ദളിത് കര്‍ഷകനെ മുന്നാക്കജാതിക്കാര്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
മണിക്കൂറുകള്‍ നീണ്ട മര്‍ദ്ദനത്തിനൊടുവിൽ കര്‍ഷകനായ പോള്‍രാജ് മുന്നാക്കജാതിക്കാരുടെ കാലില്‍ വീണ് ക്ഷമ ചോദിക്കുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഏഴ് പേരെ പൊലീസ്അറസ്റ്റ് ചെയ്തു.
പോള്‍രാജിന്റെ ആടുകള്‍ കൂട്ടംതെറ്റി മുന്നാക്കജാതിക്കാരുടെ പറമ്പില്‍ കയറിയതിന്റെ പേരിലായിരുന്നു മര്‍ദ്ദനം.
ഇതിന്റെ പേരില്‍ നാല് ആടുകളെ തട്ടിയെടുത്ത തേവര്‍സമുദായാഗംങ്ങള്‍ പോള്‍രാജിനെ വിളിച്ചുവരുത്തി മരത്തില്‍ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
മുന്നാക്ക ജാതിക്കാരുടെ ഭൂമിയില്‍ പ്രവേശിച്ചാല്‍ ഗതി ഇതാകും എന്ന് പറഞ്ഞു തേവര്‍സമുദായംഗങ്ങള്‍ തന്നെ ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു.






