തിരുവനന്തപുരം: പെൻഷൻ തുക വിതരണം ചെയ്യുന്നതിൽ വരുത്തിയ പുതിയ മാറ്റങ്ങൾ സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുമെന്നും ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. പെൻഷൻ തുക കൈപ്പറ്റാൻ ഗുണഭോക്താക്കൾ നേരിട്ട് ബാങ്കിലെത്തണമെന്ന നിബന്ധന വലിയൊരു വിഭാഗം ആളുകൾക്ക് തിരിച്ചടിയാകും.
മറ്റ് വിതരണ രീതികൾ പാളിയപ്പോഴാണ് ബാങ്കുകൾ വഴിയുള്ള നേരിട്ടുള്ള വിതരണത്തിലേക്ക് മുൻപ് കടന്നത്. ഇപ്പോൾത്തന്നെ ഗുണഭോക്താക്കളിൽ പകുതിയോളം പേർ കൈപ്പറ്റുന്നത് നേരിട്ടാണ്. ശാരീരിക പ്രയാസങ്ങൾ കാരണം ബാങ്കുകളിലേക്ക് എത്താൻ സാധിക്കാത്തവരെ ഈ പുതിയ ഉത്തരവ് സാരമായി ബാധിക്കും. ഇതുമൂലം അർഹരായ നിരവധിയാളുകൾക്ക് പെൻഷൻ തുക പൂർണ്ണമായും ലഭിക്കാതെ പോകുന്ന സാഹചര്യം സംജാതമാകും.
മുൻപുണ്ടായിരുന്ന രീതിയിൽ തുക വിതരണം ചെയ്യുന്നതിന് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. ഏതെങ്കിലും സ്ഥാപനങ്ങൾ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ, ഒറ്റപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിലവിലുള്ള സംവിധാനം ആകെ തകിടം മറിക്കുന്നത് ശരിയല്ല. സാമ്പത്തിക അഴിമതികളോ വീഴ്ചകളോ ഉണ്ടെങ്കിൽ അത് തിരുത്തുകയാണ് ചെയ്യേണ്ടത്.
കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന വിഹിതം വളരെ തുച്ഛമാണെന്നിരിക്കെ, ക്ഷേമ പെൻഷൻ പദ്ധതിയെ ആസൂത്രിതമായി തകർക്കാനും ദുർബലപ്പെടുത്താനുമുള്ള നീക്കമാണ്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന നിലപാടിൽ നിന്ന് അധികൃതർ പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments