ഇടുക്കി: ജലനിരപ്പ് ഉയര്‍ത്തുമെന്ന വിജയ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. രണ്ടുമാസം വൈകിയാണ് ഇത്തവണ ഡാം തുറക്കുന്നത്. സാധാരണഗതിയില്‍ ജൂണ്‍ ആദ്യം തുറക്കുന്നതാണ്.
ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനാലാണ് രണ്ട് മാസത്തിലധികം വൈകിയത്. തമിഴ്നാട് കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്. മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിയ്ക്കായാണ് ജലം ലഭ്യമാക്കുന്നത്. ടിവികെ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനമാണിത്.
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പെരിയാർ തീരദേശവാസികൾ ആശങ്കയിലായി. വണ്ടിപ്പെരിയാർ മുതൽ ഉപ്പുതറ വരെയുള്ള തീരദേശവാസികളാണ് ആശങ്കയിലായത്. പ്രളയത്തിന് പിന്നാലെയാണ് പുതിയ ആശങ്ക.

Comments