
രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് 4x2 വിഭാഗത്തിലേക്ക് സിഗ്ന 5525 എസ് പുറത്തിറക്കി. ടാറ്റ മോട്ടോഴ്സിന്റെ പവർ ഓഫ് 6 ആശയം അടിസ്ഥാനമാക്കിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
55ടൺ ഭാര വഹന ശേഷിയുള്ള സിഗ്ന ഉപഭോക്താക്കൾക്ക് ചിലവ് കുറച്ച് പരമാവധി ലാഭം ഉറപ്പുവരുത്തും എന്നാണ് കമ്പനി പറയുന്നത്. സിഗ്നക്ക് ടാറ്റ മോട്ടോർസ് ആറ് വർഷത്തെ അല്ലെങ്കിൽ ആറ് ലക്ഷം കിലോമീറ്ററുകളുടെ വാറന്റി വാഗ്ദാനം നൽകുന്നുണ്ട്. 250എച്ച്പി പവറും, 1000-1800ആർപിഎമ്മിൽ 950 എൻഎം ടോർക്കും 6.7 ലിറ്റർ കുമ്മിൻസ് എൻജിൻ നൽകുന്നു. ബിഎസ് 6 വാഹന ശ്രേണിയിലാകും പുതിയ ഉൽപന്ന നിരയെത്തുക.
പുതിയ വാഹന നിരയെ വ്യത്യസ്തമാക്കുന്നത് മികച്ച കാര്യക്ഷമതയും സവിശേഷമായ പ്രത്യേകതകളുമാണ്. ടാറ്റ മോട്ടോർസ് സബ് 1 ടൺ മുതൽ 55 ടൺ വരെ ഗ്രോസ് വെഹിക്കിൾ / കോമ്പിനേഷൻ വെയ്റ്റ് നിരയിലെ വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചിരുന്നു പ്രിമിയം ടഫ് ഡിസൈൻ ആണ് ഈ വാഹന നിരയുടെ സവിശേഷത. റിപ്പോർട്ട് പ്രകാരം ഫ്ളീറ്റ് ഓപ്പറേറ്റർമാരുടെ ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കും. കൂടാതെ, മധ്യവർഗ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ ചെറുകിട ട്രാൻസ്പോർട്ടർമാർ എന്നിവർക്കും അനുയോജ്യമാണിത്.






