
നോർഡ് സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. ഈ വർഷം ജൂലായിലാണ് വൺപ്ലസ് തങ്ങളുടെ വിലക്കുറവുള്ള ഫോൺ നോർഡ് വില്പനക്കെത്തിച്ചത്. ഇപ്പോളിതാ മൂന്ന് മാസങ്ങൾക്ക് ശേഷം നോർഡിന് സ്പെഷ്യൽ എഡിഷനെത്തി.
സ്പെഷ്യൽ എഡിഷൻ എന്ന പേരിൽ വില്പനക്കെത്തുന്നത് ഗ്രേ ആഷ് എന്ന പുതിയ നിറമാണ. വൺപ്ലസ് ഇപ്പോൾ ബ്ലൂ മാർബിൾ, ഗ്രേയ് ഓനിക്സ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വില്പനയിലുള്ളത്. ഗ്രേ ആഷ് സ്പെഷ്യൽ എഡിഷൻ 12 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള ഉയർന്ന വേരിയന്റിൽ മാത്രമേ ലഭിക്കൂ എന്നാണ് റിപ്പോർട്ട്. വിലയിൽ മാറ്റമില്ലെന്നാണ് അറിയുന്നത്. 29,999 രൂപയിൽ തുടരും.
ഈ മാസം 17 മുതൽ വൺപ്ലസ് നോർഡ് സ്പെഷ്യൽ എഡിഷൻ ആമസോൺ, വൺപ്ലസ് വെബ്സൈറ്റുകളിലൂടെയും ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും സ്വന്തമാക്കാം. എന്നാൽ, ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതിന് 24 മണിക്കൂർ മുൻപ് നോർഡ് സ്പെഷ്യൽ എഡിഷൻ വാങ്ങാം.
30W വാർപ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,115mAh ബാറ്ററി ആണ് വൺപ്ലസ് നോർഡിന്. വൺപ്ലസ് നോർഡിന്റെ ആകർഷണം 90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുൾ എച്ഡി+ (1,080x2,400 പിക്സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ്. 20:9 ആണ് ആസ്പെക്ട് റേഷ്യോയുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുമുണ്ട് ഈ ഡിസ്പ്ലേയ്ക്ക്. 5ജി , 4ജി എൽടിഇ, ബ്ലൂടൂത്ത് v5.1, വൈ-ഫൈ 802.11ac, ജിപിഎസ്/ എ-ജിപിഎസ്/ NavIC, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.






